Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മാ​ർ​ക്ക​റ്റി​ങ്; ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മാ​ർ​ക്ക​റ്റി​ങ്; ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ
cancel

മ​സ്ക​ത്ത്​: സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മാ​ർ​ക്ക​റ്റി​ങ്ങ്, പ്രമോ​ഷന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച വ്യ​ക്തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വാ​ണി​ജ്യ-​വ്യ​വ​സാ​യ-​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വെ​ബ്‌​സൈ​റ്റു​ക​ളി​ലും സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ലും ന​ട​ത്തു​ന്ന മാ​ർ​ക്ക​റ്റി​ങ്, പ്രമോ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ച്ചു​നാ​ളാ​യി അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ച്​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ലൈ​സ​ൻ​സു​ക​ൾ നേ​ടാ​തെ​യും പൊ​തുധാ​ർ​മി​കി​ത ലം​ഘി​ച്ചും മ​റ്റ് വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ​യു​മാ​ണ്​ ​ ചി​ല​ർ മാ​ർ​ക്ക​റ്റി​ങ്ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത പ്രൊ​മോ​ഷ​ന​ൽ, മാ​ർ​ക്ക​റ്റി​ങ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും നി​ര​വ​ധി​പേ​രെ അ​ധി​കൃ​ർ വി​ളി​പ്പി​ച്ചി​രു​ന്നു.

വെ​ബ്‌​സൈ​റ്റു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മാ​ർ​ക്ക​റ്റി​ങ്, പ്രൊ​മോ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​തി​ന് ലൈ​സ​ൻ​സ് നേ​ട​ണ​മെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ-​കോ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ളും ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വ്യാ​പാ​രി​ക​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ച​ര​ക്കു​ക​ൾ, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പ​ണ​ന​വും പ്ര​മോ​ഷ​ന്റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ പു​റ​പ്പെ​ടു​വി​ച്ച മ​ന്ത്രി​ത​ല തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് ഈ ​നി​ർ​ദ്ദേ​ശം. എ​ഴു​ത്ത്, വ​ര, ചി​ത്ര​ങ്ങ​ൾ, ചി​ഹ്ന​ങ്ങ​ൾ, ശ​ബ്ദം എ​ന്നി​വ വെ​ബ്‌​സൈ​റ്റു​ക​ളി​ലോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റും പ്ര​മാ​ഷ​നും കാ​മ്പ​യി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഇ​തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ്രൊ​മോ​ട്ട​ർ​മാ​ർ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ വാ​ണി​ജ്യ കാ​ര്യ, ഇ​ല​ക്ട്രോ​ണി​ക് ട്രേ​ഡ് വ​കു​പ്പി​ൽ​നി​ന്നാ​ണ്​​​ ലൈ​സ​ൻ​സ്​ എ​ടു​ക്കേ​ണ്ട​ത്. ഇ​ൻ​വെ​സ്റ്റ് ഈ​സി പോ​ർ​ട്ട​ലി​ലൂ​ടെ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച്​ ഒ​രു വ​ർ​ഷം മു​ത​ൽ മൂ​ന്ന് വ​ർ​ഷം വ​രെ​യു​ള്ള ലൈ​സ​ൻ​സ് കാ​ല​യ​ള​വ് തി​ര​ഞ്ഞെ​ടു​ക്കാം. ക​മ്പ​നി വാ​ണി​ജ്യ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​താ​യി​രി​ക്ക​ണം. മാ​ർ​ക്ക​റ്റി​ങ്, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ന​ൽ​കി​യ ലൈ​സ​ൻ​സ് മു​മ്പ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്തി​രി​ക്ക​രു​ത്. ചാ​രി​റ്റി അ​ല്ലെ​ങ്കി​ൽ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ പോ​ലെ​യു​ള്ള ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​ളു​ക​ൾ, വ്യാ​പാ​രി ത​ന്‍റെ ഉ​ൽ​പ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മി​ല്ല.

അ​പേ​ക്ഷ​യി​ൻ​മേ​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാ​ൽ ഇ-​മാ​ർ​ക്ക​റ്റി​ങി​നും പ്ര​മോ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ലൈ​സ​ൻ​സ്​ ന​ൽ​കും. പി​ന്നീ​ട്​ ഇ​വ പു​തു​ക്കാ​വു​ന്ന​താ​ണ്. വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ൽ, 1000 റി​യാ​ലി​ൽ ക​വി​യാ​ത്ത അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പി​ഴ, ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ക, ലൈ​സ​ൻ​സ് പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ അ​ധി​കാ​ര​മു​ണ്ടാ​കും. സമൂഹ മാ​ധ്യ​മ​ങ്ങ​ളി​​ൽ മാ​ർ​ക്ക​റ്റി​ങ്ങി​നും പ്ര​മോ​ഷ​നും കാ​മ്പ​യി​നും ന​ട​ത്തു​ന്ന​തി​ന്​ ഈ ​വ​ർ​ഷം മാ​ർ​ച്ച്​ മു​ത​ൽ ഒ​ക്‌​ടോ​ബ​റി​ർ വ​രെ ന​ൽ​കി​യ​ത്​ ആ​കെ 1,080 ലൈ​സ​ൻ​സു​ക​ളാണ്. വാ​ണി​ജ്യ കാ​ര്യ, ഇ-​കോ​മേ​ഴ്‌​സ് വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഉ​ള്ള​ട​ക്കം ത​ട​യു​ന്ന​തി​നാ​ണ്​ ഇ​ത്ത​രം ലൈ​സ​ൻ​സി​ങ്​ ച​ട്ടങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​കു​​ന്ന​ത​തെ​ന്ന്​ ഇ-​കോ​മേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റ് മേ​ധാ​വി ഹ​നാ​ൻ ബി​ൻ​ത് ഹു​മൈ​ദ് അ​ൽ ജ​ബ്രി​യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediamuscat
News Summary - Unauthorized marketing on social media; The authorities strengthened the action
Next Story