അനധികൃത വാണിജ്യ പ്രവർത്തനം; വീട്ടിൽനിന്ന് 220 കിലോഗ്രാം ഭക്ഷണം പിടികൂടി
text_fieldsമസ്കത്ത്: അനധികൃത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഒരു വീട്ടിൽ മസ്കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി. മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ വീട്ടിലായിരുന്നു റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് പരിശോധന നടത്തിയത്.ലൈസൻസ് നേടാതെ വാണിജ്യ അടിസ്ഥാനത്തിൽ ഭക്ഷണം തയാറാക്കുകയും വിപണനം ചെയ്യുകയുമായിരുന്നു. 220 കിലോഗ്രാം ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതായി മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. ഇത്തരം അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അധികൃതർ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

