യു.എൻ ടൂറിസം കോൺഫറൻസ് 22 മുതൽ
text_fieldsമസ്കത്ത്: യു.എൻ ടൂറിസം (യു.എൻ.ടി.ഒ.ബി.യു) പ്രാദേശിക കോൺഫറൻസിന്റെ 50ാമത് പതിപ്പ് മസ്കത്തിൽ നടക്കും. മേയ് 22മുതൽ 25വരെ അൽ ബുസ്താൻ പാലസ് ഹോട്ടലിലാകും പരിപാടി. ഈ മേഖലയിലെ ട്രെൻഡുകളെയും അവസരങ്ങളെയും കുറിച്ചുള്ള പ്രധാന ഡാറ്റ, ഉൾക്കാഴ്ചകൾ, ചർച്ചകൾ എന്നിവ കോൺഫറൻസിലൂടെ മനസ്സിലാക്കാനാകും. കോവിഡ് മഹാമാരിക്ക് ശേഷം ടൂറിസം മേഖലയുടെ വീണ്ടെടുപ്പിന് നേതൃത്വം നൽകിയ പ്രദേശമാണ് മിഡിലീസ്റ്റ്. 2023ൽ 87.1 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളാണെത്തിയത്. 2019മായി താരതമ്യം ചെയ്യുമ്പോൾ 122 ശതമാനത്തിന്റെ ഉയർച്ചയാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
