ഉളിയിൽ െഎഡിയൽ സലാല വെൽഫെയർ കമ്മിറ്റി വാർഷികാഘോഷം
text_fieldsസലാല: ഉളിയിൽ ഐഡിയൽ സലാല വെൽഫെയർ കമ്മിറ്റി വാർഷികാഘോഷം സംഘടിപ്പിച്ചു, സലാല പബ്ലിക് പാർക്കിൽ നടന്ന സംഗമത്തിൽ സലാല രക്ഷാധികാരി കെ.മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ ടി.കെ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. കെ.പി.അർഷദ് സംസാരിച്ചു. കുടുംബങ്ങൾക്ക് വേണ്ടി മ്യൂസിക് ചെയർ, ഷൂട്ടൗട്ട്, ലെമൺ ഇൻ സ്പൂൺ, പൊട്ടാറ്റോ ഗാതറിങ്, വടംവലി തുടങ്ങി വൈവിധ്യമാർന്ന കായിക മത്സരങ്ങളും അരങ്ങേറി.
കമ്പവലി മത്സരത്തിൽ ടീം സലാല ഒന്നാം സ്ഥാനം നേടി ടീം താഖ രണ്ടാം സ്ഥാനം നേടി. പി.എം ഫൈസൽ, പി.എൻ. ഇംതിയാസ്, പി.പി യൂസുഫ് എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു. ടി.കെ. മുഹമ്മദലി, യു.കെ അബൂട്ടി, പി.എൻ അഷ്റഫ്, സബീദ റസാഖ്, മദീഹ സാദിഖ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാസ് പി.പി സ്വാഗതവും ഷഹബാസ് നന്ദിയും പറഞ്ഞു.
