തടവുകാരുടെ മോചനം: യു.കെ അഭിനന്ദിച്ചു
text_fieldsമസ്കത്ത്: ഇറാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷുകാരെ തിരിച്ചെത്തിക്കാൻ ഒമാൻ നടത്തിയ ശ്രമങ്ങളെ യു.കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് അഭിനന്ദിച്ചു.
തടവുകാരെ മോചിപ്പിക്കുന്നതിനായി ഒമാന്റെ നയതന്ത്രസഹായം ഉറപ്പാക്കാൻ കഴിഞ്ഞ ഡിസംബറിൽ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും യു.കെ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. തടവിലാക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്മാരെ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇടപെടലിനെ തുടർന്ന് ഇറാൻ മോചിപ്പിച്ചിരുന്നു.
സാനി, അനൂഷ എന്നീ ബ്രിട്ടീഷ് പൗരന്മാരെയാണ് ഇറാൻ മോചിപ്പിച്ചത്. ഇരുവരും യു.കെയിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി കഴിഞ്ഞദിവസം ഒമാനിൽ എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

