Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.കെയും ഒമാനും...

യു.കെയും ഒമാനും നിക്ഷേപക കരാറിൽ ഒപ്പിട്ടു

text_fields
bookmark_border
യു.കെയും ഒമാനും നിക്ഷേപക കരാറിൽ ഒപ്പിട്ടു
cancel
camera_alt

ല​ണ്ട​നി​ൽ ന​ട​ന്ന ഒ​മാ​ൻ-​യു.​കെ അ​ധി​കൃ​ത​രു​ടെ ച​ർ​ച്ച​യി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: ഉ​യ​ർ​ന്ന​​തോ​തി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നാ​യി ഒ​മാ​നും യു​​നൈ​റ്റ​ഡ്​ കി​ങ്​​ഡ​വും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ല​ണ്ട​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​കെ​യു​ടെ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ ഓ​ഫി​സും ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യും ത​മ്മി​ലു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ യു.​കെ​യു​ടെ നി​ക്ഷേ​പ​മ​ന്ത്രി ലോ​ർ​ഡ് ജെ​റി ഗ്രിം​സ്റ്റോ​ണും ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍റ അ​ബ്​​ദു​സ്സ​ലാം അ​ൽ മു​ർ​ഷി​ദി​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. പു​തി​യ പ​ങ്കാ​ളി​ത്തം യു.​കെ​യും ഒ​മാ​നും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ക്ലീ​ൻ എ​ന​ർ​ജി, ടെ​ക്​​നോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വാ​ണി​ജ്യ നി​ക്ഷേ​പ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖു​മാ​യി ഡി​സം​ബ​റി​ൽ ഡൗ​ണി​ങ്​ സ്ട്രീ​റ്റി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മി​ഡി​ലീ​സ്റ്റി​ലെ ദീ​ർ​ഘ​കാ​ല​മു​ള്ള​തും ത​ന്ത്ര​പ്ര​ധാ​ന​വു​മാ​യ പ​ങ്കാ​ളി​യാ​ണ്​ ഒ​മാ​ൻ. നി​ക്ഷേ​പ​ത്തി​ലൂ​ടെ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ യു.​കെ നി​ക്ഷേ​പ മ​ന്ത്രി ലോ​ർ​ഡ് ഗ്രിം​സ്റ്റോ​ൺ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscutUK and Omaninvestor agreement
News Summary - UK and Oman sign investor agreement
Next Story