Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.ഡി.എഫ് വിജയം: ആഘോഷം...

യു.ഡി.എഫ് വിജയം: ആഘോഷം തുടർന്ന് പ്രവാസി സംഘടനകൾ

text_fields
bookmark_border
യു.ഡി.എഫ് വിജയം: ആഘോഷം തുടർന്ന് പ്രവാസി സംഘടനകൾ
cancel
camera_alt

സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽനിന്ന് 

മസ്കത്ത്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തിളകമാർന്ന ജയത്തിൽ ആഹ്ലാദവും പ്രകടിപ്പിച്ച് പ്രവാസി സംഘടനകളുടെ വിജയാഘോഷം തുടരുന്നു.

സലാല കെ.എം.സി.സി

സലാല: സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും വിജയാഘോഷം നടത്തി. കെ.എം.സി.സി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ കാച്ചിലോടി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരിൽ കേരളത്തെ വിഭജിക്കാൻ ശ്രമിച്ച ശക്തികളെ തള്ളിക്കളഞ്ഞ ജനവിധി കൂടിയാണിതെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.

ഇൻ കാസ് സലാല നേതാക്കളായ ഹരികുമാർ, ബാബു കുറ്റ്യാടി, സലിം കൊടുങ്ങല്ലൂർ തുടങ്ങിയവർ ആശംസ നേർന്നു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ മഹമൂദ് ഹാജി എടച്ചേരി, ആർ.കെ. അഹമ്മദ് , കാസിം കോക്കൂർ, ഷൗക്കത്ത് പുറമണ്ണൂർ, നാസർ കമൂണ, അബ്ബാസ് തോട്ടറ, സൈഫുദ്ദീൻ അലിയാമ്പത്ത്, അൽതാഫ് പെരിങ്ങത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.

കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'ഇലക്ഷൻ പ്രവചന മത്സര'ത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. ഷംസീർ കൊല്ലം സ്വാഗതവും ജാബിർ ഷെരീഫ് നന്ദിയും പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയം മുതൽ തന്നെ മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ കെഎംസിസി ഹാളിൽ ഫലമറിയാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

കെ.എം.സി.സി കോഴിക്കോട്‌ ജില്ല കമ്മിറ്റി

സലാല: കെ.എം.സി.സി കോഴിക്കോട്‌ ജില്ല കമ്മിറ്റി സാദ നസീം ഫാമിൽ സംഘടിപ്പിച്ച വിജയാഘോഷം സലാല കെ.എം.സി.സി പ്രസിഡന്റ്‌ വി.പി.അബ്‌ദു സലാം ഹാജി ഉദ്‌ഘാടനം ചെയ്തു. കേക്ക്‌ മുറിച്ച്‌ വിതരണം ചെയ്തു. ഗാനമേളയും നടന്നു. ജില്ല പ്രസിഡന്റ്‌ മുസ്തഫ ഫലൂജ, വി.സി.മുനീർ, കെ.സി.ഹാഷിം തുടങ്ങിയവർ നേത്യത്വം നൽകി. ഫൈസൽ വടകര, ശസ്‌ന നിസാർ എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു. കെ.പി.എം. കോയ, മുഹമ്മദ്‌ പേരാമ്പ്ര, റഫീഖ്‌, ഷംസീർ കൊല്ലം എന്നിവർ നേത്യത്വം നൽകി.

സലാല കെ.എം.സി.സി കോഴിക്കോട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷം

ഐ.ഒ.സി സലാല

സലാല: ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ സലാലയിൽ യു.ഡി.എഫ്‌ വിജയാഘോഷം സംഘടിപ്പിച്ചു. മ്യൂസിക ഹാളിൽ നടന്ന പരിപാടിയിൽ പായസ വിതരണവും നടന്നു. പ്രസിഡന്റ്‌ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫിറോസ്‌ റഹ്‌മാൻ, ഡോ; നിഷ്‌താർ, ഹരികുമാർ ഓച്ചിറ, സുഹാന മുസ്തഫ, രജീഷ ബാബു തുടങ്ങിയവർ സംസാരിച്ചു. ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് വിജയമെന്ന് സംസാരിച്ചവർ പറഞ്ഞു. ഷജിൽ, ഷിജു ശശിധരൻ, കാസിം, മണി പേരാവൂർ, ദേവസ്യ തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ സലാലയിൽ സംഘടിപ്പിച്ച വിജയാഘോഷം

കെ.എം.സി.സി സിനാവ് സമദ് ഏരിയ

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു. സിനാവ് റൻദാൻ പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ്‌ മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ചു. സിദീഖ് ഹംസ സ്വാഗതം പറഞ്ഞു. സുധീർ കൊല്ലം, സിറാജ് വാണിമേൽ, റിവാസ് അഹ്‌മദ്‌, വനിതാ വിങ് ചെയർമാൻ ഷിഫ്ന റിവാസ് എന്നിവർ ആശംസ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെ പേർ ആഘോഷത്തിൽ പങ്കെടുത്തു. പ്രവചന മത്സരത്തിൽ വിജയിയായ സലീം കൊടുങ്ങല്ലൂരിന് ഇമ്രാൻ സമ്മാനം കെമാറി. വനിതാ വിങ് വൈസ് ചെയർമാൻ അനീസ സിദ്ദീഖ് നന്ദി പറഞ്ഞു.

മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ സംഘടിപ്പിച്ച വിജയാഘോഷം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsOman NewsUDF VictoryLatest News
News Summary - UDF victory: Celebrations followed by expatriate organizations
Next Story