യു.ഡി.എഫ് സലാല വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsയു.ഡി.എഫ് സലാല ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷം
സലാല: കെ.എം.സി.സിയും ഐ.ഒ.സി കേരള ചാപ്റ്ററും ചേർന്ന് വിജയാഘോഷം സംഘടിപ്പിച്ചു. സംഘ്പരിവാറിനെ നാണംകെടുത്തുന്ന രീതിയിൽ കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിനിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ടുതട്ടാൻ നോക്കിയ ഇടതുപക്ഷത്തിനേറ്റ വമ്പൻ തിരിച്ചടിയാണ് യു.ഡി.എഫിന്റെ വൻ വിജയമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെ വർഗീയ പരാമർശങ്ങൾ യഥാർഥത്തിൽ ഗുണം ചെയ്തത് ബി.ജെ.പിക്കാണെന്നും യോഗം വിലയിരുത്തി.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ മത്സരത്തിലെ ഈ വൻ വിജയം കൂടുതൽ ഐക്യത്തോടെ തുടരുവാനുള്ള പ്രവർത്തനങ്ങൾ യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന ആഘോഷത്തിൽ കേക്ക് മുറിച്ച് വിതരണം ചെയ്തു. കെ.എം.സി.സി സലാല പ്രസിഡന്റ് അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു.
ഹരികുമാർ ഓച്ചിറ, ഹുസൈൻ കാച്ചിലോടി, ഫിറോസ് കുറ്റ്യാടി, നാസർ പെരിങ്ങത്തൂർ, രജിഷ ബാബു, ഷബീർ കാലടി എന്നിവർ സംസാരിച്ചു. ഐ..സി പ്രസിഡന്റ് ഡോ.നിഷ്താർ സ്വാഗതവും, ഷംസീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

