യു.ഡി.എഫ് സലാലയിൽ നിലമ്പൂർ വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsസലാല മ്യൂസിക് ഹാളിൽ കെ.എം.സി.സിയും ഐ.ഒ.സി യും ചേർന്ന് നടത്തിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷം
സലാല: കെ.എം.സി.സിയും ഐ.ഒ.സിയും ചേർന്ന് നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. ഗാന്ധി ഫൗണ്ടേഷൻ ഒമാൻ പ്രസിഡന്റ് മണിയൂർ മുസ്തഫ, യു.ഡി.എഫ് നേതാക്കളായ നാസർ പെരിങ്ങത്തൂർ, ഹരികുമാർ ഓച്ചിറ, ജാബിർ ഷരീഫ്, മഹമൂദ് ഹാജി, ഷജിൽ, ഹാഷിം കോട്ടക്കൽ എന്നിവർ സംസാരിച്ചു.
ഇടതുപക്ഷ സർക്കാറിനെതിരെയുള്ള ജനരോഷമാണ് നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ വിധി. വിജയം നുണകളെയും വർഗീയ പ്രീണന രാഷ്ട്രീയ പ്രചാരണത്തെയും മറികടന്ന ജനവിശ്വാസത്തിന്റെ പ്രകടനമാണെന്നും സംസാരിച്ചവർ പറഞ്ഞു. ലഡുവും പായസ വിതരണവും നടന്നു. പ്രവചന മത്സരത്തിൽ വിജയികളായവർക്ക്സു ഹാന മുസ്തഫ സമ്മാനങ്ങൾ വിതരണം ചെയ്തു. റഷീദ് കൽപറ്റ സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു. കെ.എം.സി.സി, ഒ.ഐ.സി പ്രവർത്തകരാണ് പരിപാടിയിൽ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

