മാനവസ്നേഹം വിളംബരം ചെയ്ത് മസ്കത്തിൽ ക്രിസ്മസ് ആഘോഷം
text_fieldsമസ്കത്ത്: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ഒമാനിലെ ക്രൈസ്തവ സമൂഹം സമുചിതമായി ക്രിസ്മസ് ആഘോഷിച്ചു. ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രി പ്രത്യേക ശുശ്രൂഷകളും കുർബാനയും നടന്നു. ജനനപ്പെരുന്നാളിെൻറ ഓർമ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ജനനശുശ്രൂഷയും നടത്തപ്പെട്ടു. മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ തിരുപ്പിറവിയുടെ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ജനനപ്പെരുന്നാളിലെ പ്രധാന ശുശ്രൂഷകളായ സ്ലീബാ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും തീജ്വാലയുടെ ശുശ്രൂഷയും സ്ലീബാ ആഘോഷവും നടത്തപ്പെട്ടു. ഓശാനപ്പെരുന്നാളിൽ വിശ്വാസികൾ ഭവനത്തിൽ കൊണ്ടുപോകുന്ന കുരുത്തോലകളാണ് തീജ്വാലയുടെ ശുശ്രൂഷയിൽ കത്തിക്കാനായി ഉപയോഗിക്കുന്നത്. പ്രത്യാശയുടെയും സമാധാനത്തിെൻറയും സന്ദേശമാണ് ഓരോ ക്രിസ്മസും പകർന്നു നൽകുന്നതെന്ന് ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പ്രസംഗത്തിൽ ഓർമിപ്പിച്ചു.
ഇടവക വികാരി ഫാദർ പി.ഒ മത്തായി, അസോസിയേറ്റ് വികാരി ബിജോയ് വർഗീസ്, ഫാദർ ഗീവർഗീസ് മാത്യു എന്നിവർ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിച്ചു. സെൻറ് ജെയിംസ് സി.എസ്.ഐ ഇടവക ക്രിസ്തുമസിനോടനുബന്ധിച്ചുള്ള വിശുദ്ധ സംസർഗ ശുശ്രൂഷ സെൻറ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ നടന്നു. അനിൽ തോമസ് ശുശ്രൂഷക്ക് നേതൃത്വം നൽകി. റൂവി മാർത്തോമ ദേവാലയത്തിൽ വികാരി റവ. ഫാദർ കെ. മാത്യു, റൂവി സെൻറ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിൽ ഫാദർ ഷിജോ ടി. സ്കറിയ, മസ്കത്തിലെ ഗാല മർത്തശ്മുനി യാക്കോബായ സുറിയാനി ദേവാലയത്തിൽ വികാരി ഫാദർ അഭിലാഷ് എബ്രഹാം, സൊഹാർ സെൻറ് ഗ്രിഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ഫാദർ ഡെയിൻ മാത്യു, മസ്കത്ത് സെൻറ് എഫ്രയീം ക്നാനായ ദേവാലയത്തിൽ ഫാദർ എബി സ്കറിയ മട്ടയ്ക്കൽ, സലാല സെൻറ് ജോൺസ് യാക്കോബായ ദേവാലയത്തിൽ ഫാദർ പി.ജെ. ജോബി എന്നിവർ ജനനപ്പെരുന്നാൾ ശുശ്രൂഷക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
