യു.എ.ഇ പ്രസിഡന്റ് കപ്പ് ടെന്റ് പെഗ്ഗിങ്
text_fieldsമെഡലുകളുമായി ഒമാൻ ടീം
മസ്കത്ത്: അബൂദബിയിൽ നടന്ന യു.എ.ഇ പ്രസിഡന്റ് കപ്പ് ടെന്റ് പെഗ്ഗിങ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ ഒമാൻ ടീം ഒരു സ്വർണവും വെള്ളിയുമടക്കം രണ്ട് മെഡലുകൾ നേടി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ദാവൂദ് ബിൻ അഖിബ് അൽ മഷ്റഫിയാണ് ഒമാനുവേണ്ടി സ്വർണം നേടിയത്. ഡബിൾസിൽ ദാവൂദ് ബിൻ അഖിബ് അൽ മഷ്റഫി-ഹമദ് ബിൻ സെയ്ഫ് അൽ റൈസി സഖ്യം വെള്ളിമെഡലും കരസ്ഥമാക്കി. യു.എ.ഇ റേസിങ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 ടീമുകളാണ് പങ്കെടുക്കുന്നത്.ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ ദുബൈ, ബൗധീബ് ക്ലബ് എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളാണ് ചമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. ദാവൂദ് ബിൻ അഖിബ് അൽ മഷ്റഫി, ഹമദ് ബിൻ സെയ്ഫ് അൽ റൈസി, സൈബ് ബിൻ ഹമൗദ് അൽ സഈദി, കോച്ച് മുഹമ്മദ് ബിൻ ജുമാ അൽ മാലിക് എന്നിവരാണ് ഒമാനെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

