അതിർത്തി ചെക്ക് പോയൻറിൽ യു.എ.ഇ ദേശീയ ദിനാചരണം
text_fieldsബുറൈമി ഗവർണറേറ്റിലെ ഹമാസ അതിർത്തി ചെക്ക് പോയൻറിൽ നടന്ന യു.എ.ഇയുടെ 50ാം ദേശീയ ദിനാചരണ പരിപാടികളിൽ നിന്ന്
ബുറൈമി: ബുറൈമി ഗവർണറേറ്റിലെ ഹമാസ അതിർത്തി ചെക്ക് പോയൻറിൽ യു.എ.ഇ.യുടെ 50ാം ദേശീയ ദിനാചരണം സംഘടിപ്പിച്ചു.
സെക്രട്ടേറിയറ്റ് ജനറൽ ഓഫ് നാഷനൽ സെലിബ്രേഷൻസ് (എസ്.ജി.എൻ.സി) ഒരുക്കിയ സംഗീത നാടകങ്ങളും മറ്റു പരിപാടികളും നടന്നം. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്നതായിരുന്നു ചടങ്ങുകൾ. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിലെയും അൽ ഐൻ അതിർത്തി ചെക്ക്പോസ്റ്റുകളിലെയും നിരവധി ഉദ്യോഗസ്ഥർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങൾ, ബുറൈമിയിലെ നിരവധി സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

