ദേശീയദിനാഘോഷത്തിൽ പങ്കാളിയായി യു.എ.ഇയും
text_fieldsഅൽഐൻ നഗരത്തിലെ അൽ മദിഫ് ബോർഡർ ക്രോസിങ്ങിൽ നടന്ന ഒമാൻ ദേശീയദിനാഘോഷം
മസ്കത്ത്: ഒമാന്റെ ദേശീയദിനാഘോഷത്തിൽ പങ്കാളിയായി യുനൈറ്റഡ് അറബ് എമിറേറ്റ്സും. അൽഐൻ നഗരത്തിലെ അൽ മദിഫ് ബോർഡർ ക്രോസിങ്ങിലാണ് ആഘോഷ പരിപാടികൾ നടന്നത്.
ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. അബൂദബി പൊലീസ് മിലിട്ടറി മ്യൂസിക് ബാൻഡ് സംഗീതപരിപാടികൾ അവതരിപ്പിച്ചു. നാടോടി, ജനപ്രിയ കലാപ്രദർശനങ്ങളും അരങ്ങേറി. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ബുറൈമിയിലെ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

