ടയർ തകരാർ; മസ്കത്ത്- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് 13 മണിക്കൂർ വൈകി
text_fieldsമസ്കത്ത്: ടയർ തകരാറിലായതിനെ തുടർന്ന് മസ്കത്ത്- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് 13 മണിക്കൂർ വൈകി. വെള്ളിയാഴ്ച രാത്രി 9.10ന് മസ്കത്തിൽനിന്ന് പുറപ്പെടേണ്ട IX 712 വിമാനമാണ് യാത്രക്കാരെ പ്രയാസത്തിലാക്കി മണിക്കൂറുളോളം വൈകിയത്. വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയായിരുന്നു.
രാത്രി 9.10 ന് പുറപ്പെടേണ്ട വിമാനത്തിൽ യാത്രക്കാരെ രാത്രി 11 വരെ ഇരുത്തിയ ശേഷമാണ് സാങ്കേതിക പ്രശ്നം പരിഹരിക്കാനാകില്ലെന്ന് അറിയിച്ച് എല്ലാവരെയും വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചുകൊണ്ടുപോയത്.
മണിക്കുറുകളോളം കൃത്യമായ ഒരു അറിയിപ്പും ലഭിക്കാതെ പ്രയാസപ്പെട്ടതായി യാത്രക്കാർ പരാതിപ്പെട്ടു. എല്ലാവരും ലോഞ്ചിൽ കഴിയുകയായിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ 10 ഓടെ മറ്റൊരു വിമാനം ഏർപ്പാടാക്കിയാണ് യാത്രക്കാർക്ക് കണ്ണൂരിലേക്കുള്ള യാത്ര തുടരാനായത്.
‘ടയർ സംബന്ധിച്ച തകരാർ കണ്ടെത്തിയതിനെ തുടർന്ന്, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മസ്കത്ത്- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിശ്ചിത സമയത്ത് ടേക്ക് ഓഫ് ചെയ്യാതിരുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. പകരം സർവിസ് ഏർപ്പെടുത്തിയതായും യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

