Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടു ​വീ​ല​റി​ൽ...

ടു ​വീ​ല​റി​ൽ ദു​ബൈ​യി​ലേ​ക്ക്​: ‘ബൈ​ക്ക​ർ​ ബ്ര​ദേ​ഴ്​​സി’​ന്‍റെ യാ​ത്ര​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
ടു ​വീ​ല​റി​ൽ ദു​ബൈ​യി​ലേ​ക്ക്​: ‘ബൈ​ക്ക​ർ​ ബ്ര​ദേ​ഴ്​​സി’​ന്‍റെ യാ​ത്ര​ക്ക്​ ഇ​ന്ന്​ തു​ട​ക്കം
cancel
camera_alt

ദു​ബൈ​യി​ലേ​ക്ക്​ യാ​ത്ര​തി​രി​ക്കു​ന്ന ബൈ​ക്ക​ർ ബ്ര​ദേ​ഴ്​​സി​ലെ അം​ഗ​ങ്ങ​ൾ


മ​സ്ക​ത്ത്​: ഒ​മാ​നി​ലെ മ​ല​മ്പാ​ത​ക​ളി​ലൂ​ടെ​യും മ​റ്റും ബൈ​ക്കി​ൽ​ യാ​ത്ര​ന​ട​ത്തി ശ്ര​ദ്ധേ​യ​രാ​യ മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​യാ​യ ​ബൈ​ക്ക​ർ​ ബ്ര​ദേ​ഴ്​​സി​ന്‍റെ ​​പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്ക്​ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ടൂ ​വീ​ല​റി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കാ​ണ്​ ഇ​വ​ർ യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​ത്.

ഇ​തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള എ​ട്ടോ​ളം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. രാ​വി​ലെ തു​ട​ങ്ങു​ന്ന യാ​ത്ര ​​ഒ​മാ​നി​ലെ വി​വി​ധ മ​ല​ഞ്ച​രി​വു​ക​ളും കു​ന്നു​ക​ളും താ​ണ്ടി വൈ​കീ​ട്ടോ​ടെ സു​ഹാ​റി​ൽ എ​ത്തും.

ഇ​വി​ടെ രാ​ത്രി ത​ങ്ങി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ യാ​ത്ര പു​ന​രാ​രം​ഭി​ക്കും. ഉ​ച്ച​ 12.30ഓ​ടെ ദു​ബൈ​യി​ൽ എ​ത്തു​ന്ന​രീ​തി​യി​ലാ​ണ്​ യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ഒ​മാ​നി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യും. മ​സ്ക​ത്തി​ൽ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ജി​ദ്, രാ​ജേ​ന്ദ്ര​ൻ, അ​ഹ​മ്മ​ദ്​ ഹാ​ദി, റ​ഈ​സ്, ഗോ​പി​നാ​ഥ്, വി​വേ​ക്​ ജോ​സ​ഫ്, അ​മീ​ർ, ത​ഫ്​​സി തു​ട​ങ്ങി​യ​വ​രാ​ണ്​ യാ​ത്രാ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ.

ഒ​മാ​നി​ൽ നി​ര​വ​ധി യാ​ത്ര​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ സു​ൽ​ത്താ​നേ​റ്റി​ന്​ പു​റ​ത്തേ​ക്കു​ള്ള ട്രി​പ്​ ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന്​ ഗ്രൂ​പ് അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യ ഗോ​പി​നാ​ഥ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ദു​ബൈ​യി​ലു​ള്ള ചി​ല​ റൈ​ഡ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തും. സ​മ​യ​പ​രി​മി​തി​യു​ള്ള​തി​നാ​ൽ ഈ ​ട്രി​പ്പി​ൽ കൂ​ടു​ത​ൽ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​ൻ ഞ​ങ്ങ​ൾ​ക്ക്​ ക​ഴി​യി​ല്ല. ​എ​ങ്കി​ലും ഈ ​യാ​ത്ര​യു​ടെ അ​നു​ഭ​വം മു​ത​ലെ​ടു​ത്ത്​ തു​ർ​ക്കി​യ, സൗ​ദി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വ​രും മാ​സ​ങ്ങ​ളി​ൽ റൈ​ഡി​ങ്ങി​ന്​ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ഹ​സി​ക​യാ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​മാ​നി​ലെ പ്ര​ഫ​ഷ​ന​ൽ റൈ​ഡി​ങ്​ ​കൂ​ട്ടാ​യ്മ​യാ​ണ്​ ബൈ​ക്ക​ർ​ ബ്ര​​ദേ​ഴ്​​സ്. എ​ല്ലാ​വി​ധ റോ​ഡ്​ നി​യ​മ​ങ്ങ​ളും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ സം​ഘം യാ​ത്ര ന​ട​ത്തു​ന്ന​ത്. ഈ ​മ​ല​യാ​ളി കൂ​ട്ടാ​യ്മ സി​റ്റി റൈ​ഡി​ങ്ങി​ന്​ പു​റ​മെ, ബ​ന്ദ​റു​ൽ ഖൈ​റാ​ൻ, ജ​ബ​ൽ സി​ഫ, സൂ​ർ, ആ​ദം, ന​ഖ​ൽ തു​ട​ങ്ങി​യ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​മാ​നി​ലെ ഔ​ദ്യോ​ഗി​ക റൈ​ഡി​ങ്​ കൂ​ട്ടാ​യ്മ​യാ​യ ഒ​മാ​ൻ റൈ​​ഡേ​ഴ്​​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ല പ​രി​പാ​ടി​ക​ളും ന​ട​ത്താ​റു​ള്ള​തെ​ന്നും ബൈ​ക്ക​ർ ബ്ര​ദേ​ഴ്​​സ്​ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscat
News Summary - Two-wheeler to Dubai: 'Biker Brothers' trip ends today Tucum
Next Story