മയക്കുമരുന്ന് കൈവശം വെക്കൽ; ഇന്ത്യക്കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ
text_fieldsമസ്കത്ത്: വലിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് റോയൽ ഒമാൻ പൊലീസ് പൗരനെയും ഇന്ത്യൻ പ്രവാസിയെയും അറസ്റ്റ് ചെയ്തു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ പൊലീസ് കമാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ജനറൽ ആണ് ഇരുവരെയും പിടികൂടിയത്.
നിയമവിരുദ്ധമായ കടത്തിനും വിതരണത്തിനും വേണ്ടി കരുതിയ വലിയ അളവിലുള്ള മയക്കുമരുന്ന് ഗുളികകളാണ് ഇരുവരിൽനിന്നും കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

