മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്നുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിനിന്നാണ് ഒരാളെ തെക്കൻ ബാത്തിന പൊലീസ് കമാൻഡിന്റെ നേതൃത്വത്തിലുള്ള ആന്റി-നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഡിപ്പാർട്മെന്റ് പിടികൂടിയത്. കഞ്ചാവുമായി പാക് പൗരനാണ് അറസ്റ്റിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ നടത്തിയ പരിശോധനയിൽ, വിൽപനക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ച കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെടുത്തു.
മറ്റൊരു സംഭവത്തിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് ഒമാനി പൗരനെ ദോഫാർ പോലീസ് കമാൻഡിന് കീഴിലുള്ള ആന്റി-നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഡിപ്പാർട്മെന്റ് ആണ് പിടികൂടുന്നത്. നിയമ നടപടികൾ നടന്നുവരികയണെന്ന് അധികൃതർ അറിയിച്ചു.

