Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി കുന്തിരിക്കം...

ഒമാനി കുന്തിരിക്കം ഉൽപന്നങ്ങൾക്ക് രണ്ട് പുതിയ ഗുണനിലവാര മാനദണ്ഡങ്ങൾകൂടി

text_fields
bookmark_border
ഒമാനി കുന്തിരിക്കം ഉൽപന്നങ്ങൾക്ക് രണ്ട് പുതിയ ഗുണനിലവാര മാനദണ്ഡങ്ങൾകൂടി
cancel

മസ്കത്ത്: പ്രശസ്തമായ ഒമാനി കുന്തിരിക്കത്തിന്റെ ഗുണനിലവാരവും ആഗോള വിപണിയിലെ മത്സരശേഷിയും വർധിപ്പിക്കുന്നതിനായി രണ്ട് പുതിയ ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് ഒമാൻ അംഗീകാരം നൽകി. ഒ.എസ് 1660, ഒ.എസ് 1661 എന്നീ നാഷനൽ സ്റ്റാൻഡേഡ്സുകൾക്കാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അനുമതി നൽകിയത്. കുന്തിരിക്കം അധിഷ്ഠിത ഉൽപന്നങ്ങളുടെ സാങ്കേതിക ആവശ്യകതകൾ ഏകീകരിക്കുക, ഉൽപന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഉപഭോക്താക്കൾക്കും അന്താരാഷ്ട്ര വിപണിക്കുമിടയിൽ ഒമാനി ബ്രാൻഡുകളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ നടപടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കുന്തിരിക്കം ഉൽപാദന മേഖലയിൽ പുതിയ ആഭ്യന്തര-വിദേശ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും.

ഒ.എസ് 1660 കാറ്റഗറിയിൽ ഒമാനി കുന്തിരിക്കം എസൻഷ്യൽ ഓയിലാണ് ഉൾപ്പെടുക. കുന്തിരിക്കത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന സുഗന്ധ തൈലത്തിന്റെ ഭൗതിക-രാസ ഗുണവിശേഷങ്ങൾ, ഉൽപന്നത്തിന്റെ പാക്കിങ്, സംഭരണം , രാസഘടനയുടെ ശാസ്ത്രീയമായ പരിശോധന എന്നിവ ഈ മാനദണ്ഡത്തിൽ കൃത്യമായി നിർവചിക്കും. കൂടാതെ ഉൽപന്നത്തിന്റെ ലേബലിങ്, അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒഎസ് 1661 കാറ്റഗറിയിൽ ഡിസ്റ്റിൽഡ് ഒമാനി ഫ്രാങ്കിൻസെൻസ് വാട്ടറാണ് ഉൾപ്പെടുക. സൗന്ദര്യവർധക ഉൽപന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന കുന്തിരിക്കം വാറ്റിയെടുത്ത വെള്ളത്തിന്റെ ഗുണനിലവാരമാണ് ഇതിൽ വ്യവസ്ഥ ചെയ്യുന്നത്. ഉൽപന്നത്തിന്റെ ശുദ്ധി, പാക്കിങ്, സംഭരണ രീതികൾ, അനുവദനീയമായ രാസഘടകങ്ങളുടെയോ ഇതരവസ്തുക്കളുടെയോ പരിധി, ലേബലിങ് ആവശ്യകതകൾ എന്നിവ ഈ മാനദണ്ഡം വഴി നിയന്ത്രിക്കപ്പെടും. ഈ പുതിയ ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഒമാനി കുന്തിരിക്കം ഉൽപന്നങ്ങളുടെ ആഗോള പ്രശസ്തിയും മൂല്യവും ഇനിയും വർധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ഒമാന്റെ സുസ്ഥിര സാമ്പത്തിക വളർച്ചക്ക് കരുത്തുപകരുകയും അന്താരാഷ്ട്ര വിപണികളിലേക്ക് ഒമാനി ഉൽപന്നങ്ങളുടെ പ്രവേശനം എളുപ്പത്തിലാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Two new quality standards for Omani frankincense products
Next Story