Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ രണ്ട്​ പേർക്ക്​...

ഒമാനിൽ രണ്ട്​ പേർക്ക്​ കൂടി കോവിഡ്​; രോഗബാധിതർ 22

text_fields
bookmark_border
ഒമാനിൽ രണ്ട്​ പേർക്ക്​ കൂടി കോവിഡ്​; രോഗബാധിതർ 22
cancel

മസ്​കത്ത്​: ഒമാനിൽ രണ്ട്​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഒരു സ്വദേശിക്കും വിദേശിക്കുമാണ്​ രോഗം സ് ​ഥിരീകരിച്ചത്​. സ്വദേശി ഇറ്റലിയിലേക്ക്​​ സഞ്ചരിച്ചയാളാണ്​. വിദേശി ഏത്​ രാജ്യക്കാരൻ ആണ്​ എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല.

ഇതോടെ ഒമാനിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. ഇതിൽ 18 പേർ ഇറാനിലേക്ക്​ യാത്ര ചെയ്​തവരും രണ്ട്​ പേർ ഇറ്റലിയിലേക്ക്​ യാത്ര ചെയ്​തവരുമാണ്​. രോഗ വ്യാപനം നിയന്ത്രിക്കുന്നതി​​െൻറ ഭാഗമായി പള്ളികളിൽ പ്രാർഥനാ സമയം കുറക്കുന്നതടക്കം നിർദേശങ്ങൾ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ ഞായറാഴ്​ച പുറത്തുവിട്ടു.

സ്​കൂളുകൾക്ക്​ ഞായറാഴ്​ച മുതൽ ഒരുമാസത്തേക്ക്​ അവധി നൽകിയിട്ടുണ്ട്​. ടൂറിസ്​റ്റ്​ വിസക്കും ക്രൂയിസ്​ കപ്പലുകൾക്കുമുള്ള ഒരു മാസത്തെ വിലക്കും ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmalayalam news
News Summary - two more covid cases in oman
Next Story