Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ തുറൈത്തിൽ വാഹനാപകടം; രണ്ടുമരണം

text_fields
bookmark_border
accident
cancel

സലാല: ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിന് സമീപമുള്ള ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു​പേർ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. ഒമാനി പൗരനും യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വദേശിയുമാണ് മരിച്ചത്. അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുയായിരുന്നവെന്നാണ് റിപ്പോർട്ട്. ഒമാനി പൗരന്റെ മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽനിന്ന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവയിലേക്ക് റോയൽ ഒമാൻ പൊലീസ് ഏവിയേന്റെ നേതൃത്വത്തിൽ കൊണ്ടപോയി. ഖരീഫ് സീസണാതോ​ടെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വാഹനാപകടങ്ങൾ വർധിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന വിവിധ അപകടങ്ങളിലായി അഞ്ചു​പേരുടെ ജീവൻ പൊലിഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two killed in road accident in Thuraith, Oman
Next Story