മനുഷ്യക്കടത്ത് കേസിൽ രണ്ട് വിദേശികൾ പിടിയിൽ
text_fieldsസൂറിൽ പിടിയിലായയാളിൽ നിന്ന് കണ്ടെടുത്ത തൊണ്ടിമുതൽ
മസ്കത്ത്: മനുഷ്യക്കടത്ത് കേസിൽ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ വംശജരെയാണ് അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാരികളെ ആകർഷക ശമ്പളമുള്ള ജോലി പറഞ്ഞ് പ്രലോഭിപ്പിക്കുകയാണ് ഇവർ ചെയ്തിരുന്നത്. തുടർന്ന് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് പുറത്തുചാടിച്ച ശേഷം ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിർബന്ധിതരാക്കുകയാണ് ചെയ്തിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സൂർ വിലായത്തിലാണ് പ്രതി കവർച്ച നടത്തിയത്. ഇയാൾ ഏത് രാജ്യക്കാരൻ ആണെന്ന വിവരം വ്യക്തമാക്കിയിട്ടില്ല. നിരവധി വീടുകളിൽനിന്ന് ഇയാൾ സ്വർണവും പണവും കവർന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

