Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധം
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ പ്രവേശിക്കാൻ 18 വയസിന് മുകളിലുള്ള വിദേശികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.
72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജറാക്കണം. അതേ സമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കമിറ്റി പിൻവലിച്ചു.
ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

