രണ്ട് നാണയങ്ങൾ പുറത്തിറക്കി
text_fieldsദേശീയദിനത്തിെൻറ ഭാഗമായി ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ വെള്ളി നാണയങ്ങൾ
മസ്കത്ത്: അമ്പതാം ദേശീയദിനത്തിെൻറ ഭാഗമായി ഒമാൻ സെൻട്രൽ ബാങ്ക് രണ്ട് വെള്ളി നാണയങ്ങൾ പുറത്തിറക്കി. സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനുള്ള നന്ദി സൂചകമായും സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ നേതൃത്വത്തിൽ തുടരുന്ന നവോത്ഥാനത്തിെൻറ പ്രതീകവുമായാണ് നാണയങ്ങൾ പുറത്തിറക്കിയത്.
രണ്ട് നാണയങ്ങളുടെയും മുൻവശത്ത് ദേശീയ മുദ്രയും സുൽത്താനേറ്റ് ഒാഫ് ഒമാൻ, സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ എന്നീ എഴുത്തുകളും നാണയത്തിെൻറ മൂല്യവുമാണ് ഉള്ളത്. ഒരു നാണയത്തിെൻറ പിൻവശത്ത് സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ ചിത്രവും ഒമാെൻറ ഭൂപടവും ഒരു കൂട്ടം പ്രാവുകളുമുണ്ട്.
രണ്ടാമത്തെ നാണയത്തിെൻറ പിൻവശത്ത് സുൽത്താൻ ഖാബൂസ്, സുൽത്താൻ ഹൈതം എന്നിവരുടെ ചിത്രങ്ങളും ഒമാെൻറ ഭൂപടവും ഒമാനി ഫ്ലാഗ് റിബ്ബണും ഒരു കൂട്ടം പ്രാവുകളുമുണ്ട്. ഒരു റിയാൽ മൂല്യമുള്ളതാണ് രണ്ട് നാണയങ്ങളും വിൽപന വില ഒന്നിന് 25 റിയാലും രണ്ടെണ്ണത്തിന് 50 റിയാലുമാണ്. ഇൗ മാസം 29 മുതൽ സെൻട്രൽ ബാങ്കിൽനിന്ന് നാണയങ്ങൾ വാങ്ങാവുന്നതാണ്.

