Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസീറ തീരത്ത് രണ്ട് നീലത്തിമിംഗലങ്ങളെ കണ്ടെത്തി

text_fields
bookmark_border
മസീറ മേഖലയിൽ ബ്ലൂ വെയ്ൽ ഇനത്തിൽപ്പെട്ട തിമിംഗലങ്ങളെ കാണുന്നത് അപൂർവമെന്ന് അധികൃതർ
മസീറ തീരത്ത് രണ്ട് നീലത്തിമിംഗലങ്ങളെ കണ്ടെത്തി
cancel

മസിറ (മസ്കത്ത്): മസിറ ദ്വീപിന്റെ വടക്കൻ തീരക്കടലിൽ രണ്ട് ഭീമൻ നീലത്തിമിംഗലങ്ങളെ കണ്ടെത്തി. മസീറ മേഖലയിൽ ബ്ലൂ വെയ്ൽ ഇനത്തിൽപ്പെട്ട തിമിംഗലങ്ങളെ കാണുന്നത് അപൂർവമാണെന്ന് മസീറ എൻവയോൺമെന്റ് സെന്ററിലെ എൻവയോൺമെന്റൽ കൺട്രോൾ സൂപ്പർവൈസർ ഖാസി ഹമദ് അൽ ഫാർസി വ്യക്തമാക്കി. വലിയ തിമിംഗലങ്ങൾക്കുള്ള സ്വാഭാവിക വാസസ്ഥലമായും അവയുടെ സഞ്ചാരപാതയായും ഒമാൻ കടലിന്റെ പ്രാധാന്യം തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമുദ്രജീവികളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനായി ഒമാൻ ദേശീയതലത്തിൽ നടത്തുന്ന ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ ഉർജമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെയും ഒമാൻ തീരത്തെയും ഭീമൻ തിമിംഗലങ്ങളുടെ ശബ്ദത്തിലും പാരിസ്ഥിതിക സവിശേഷതകളിലും വലിയ വ്യത്യാസങ്ങളുണ്ടെന്നാണ് ശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്.

അതിനാൽ, ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തുകയും സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നത് തിമിംഗലങ്ങളുടെ പെരുമാറ്റം, സഞ്ചാര രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രധാന ശാസ്ത്രീയ വിവരങ്ങൾ നൽകാൻ സഹായിക്കും. കപ്പലുകൾ ഇടിക്കുന്നതും മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നതുമാണ് വലിയ തിമിംഗലങ്ങൾ നേരിടുന്ന പ്രധാന ഭീഷണികൾ. ഇത്തരം തുടർച്ചയായ നിരീക്ഷണങ്ങൾ അവ നേരിടുന്ന ഭാവിയിലെ അപകടസാധ്യതകൾ കുറക്കാൻ സഹായിക്കുമെന്ന് അൽ ഫാർസി വ്യക്തമാക്കി.

സമുദ്രജീവികളെയും വംശനാശഭീഷണി നേരിടുന്ന വന്യജീവികളെയും കുറിച്ചുള്ള ഫീൽഡ് മോണിറ്ററിങ് പ്രോഗ്രാമുകളും ശാസ്ത്രീയ ഡോക്യുമെന്റേഷനുകളും മസിറയിലെ എൻവയോൺമെന്റ് സെന്റർ വഴി തുടർന്നും നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two blue whales spotted off the coast of Masirah
Next Story