മയക്കുമരുന്നുമായി രണ്ട് ഏഷ്യൻ വംശജർ പിടിയിൽ
text_fieldsസുഹാറിൽ മയക്കുമരുന്നുമായി പിടിയിലായ പ്രതികൾ
മസ്കത്ത്: സുഹാർ വിലായത്തിൽ മയക്കുമരുന്ന് കടത്തിയതിന് രണ്ട് ഏഷ്യൻ വംശജർ പിടിയിലായി. വടക്കൻ ബാതിനയലെ ഡയറക്ടറേറ്റ് ഫോർ കോംപാറ്റിങ് ഡ്രഗ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളിൽനിന്ന് മരിജുവാന, ക്രിസ്റ്റൽമെത്ത്, മോർഫിൻ, ഹഷീഷ്, മറ്റു മയക്കുമരുന്ന് ഉൽപന്നങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. സ്വന്തം ആവശ്യത്തിനും വിൽപനക്കുമായാണ് പ്രതികൾ ഇവ കടത്തിയതെന്ന് കണ്ടെത്തി. പ്രതികൾക്കെതിരെ നിയമനടപടി പൂർത്തിയാക്കിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

