Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാറിൽ വാഹനം കടത്താൻ...

ദോഫാറിൽ വാഹനം കടത്താൻ ശ്രമിച്ച രണ്ട് അറബ് പൗരന്മാർ പിടിയിൽ

text_fields
bookmark_border
ദോഫാറിൽ വാഹനം കടത്താൻ ശ്രമിച്ച രണ്ട് അറബ് പൗരന്മാർ പിടിയിൽ
cancel

സലാല: ഒമാനിൽ നിന്ന് വാഹനം കള്ളക്കടത്ത് നടത്താനുള്ള ശ്രമം റോയൽ ഒമാൻ പൊലിസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരന്മാരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് വിഭാഗം അറസ്റ്റ് ചെയ്തു. വാഹനം കടത്താൻ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.

പ്രതികളിൽ ഒരാൾ വാടകക്കെടുത്ത കാർ രണ്ടാമത്തെയാൾക്ക് കൈമാറുകയായിരുന്നു കാർ രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള ഒരുക്കത്തിനിടെയാണ് ഇരുവരും പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിലവിൽ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesdhofarTwo arrestedSmuggle
News Summary - Two Arab citizens arrested for attempting to smuggle a vehicle in Dhofar
Next Story