ട്വന്റി 20 ലോകകപ്പ് യോഗ്യത; വിജയത്തോടെ ഒമാൻ തുടങ്ങി
text_fieldsസമോവക്കെതിരെയുള്ള ഒമാൻ താരത്തിന്റെ ബാറ്റിങ്
മസ്കത്ത്: ട്വന്റി 20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയവുമായി ഒമാൻ. ആമിറാത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിൽ നടന്ന കളിയിൽ സമോവയെ അഞ്ച് വിക്കറ്റിനാണ് ആതിഥേയർ തറപറ്റിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത സമോവ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 18 പന്ത് ശേഷിക്കെ വിജയം കാണുകയായിരുന്നു.
രണ്ടു വിക്കറ്റ് വീതം എടുത്ത ഫൈസൽ ഷാ, മുഹമ്മദ് നദീം, ക്യാപ്റ്റൻ ആമിർ കലീം എന്നിവരുടെ തകർപ്പൻ ബൗളിങ് പ്രകടനമാണ് സമോവയെ കുറഞ്ഞ സ്കോറിന് വരിഞ്ഞ് മുറുക്കാൻ ഒമാനെ സഹായിച്ചത്. ഫെറെറ്റി സുലുലോട്ടോ (22),റോസ് ടെയ്ലർ (22) എന്നിവർ മാത്രാണ് സമാവോ ബാറ്റിങ് നിരയിൽ തിളങ്ങിയത്. മുൻനിര ബാറ്റർമാരെല്ലാം ചീട്ടു കൊട്ടാരംപോലെ തകർന്നടിയുകയായിരുന്നു. റണ്ണൊഴുകാൻ മടിച്ച പിച്ചിൽ ഒമാന്റെ തുടക്കവും അത്ര ശുഭകരമായിരുന്നില്ല.
സ്കോർ 30ൽ എത്തിയപ്പോയേക്കും ഒമാന്റെ രണ്ട് ആൾ കൂടാരം കയറിയിരുന്നു. പിന്നീട് വന്ന ഹമ്മാദ് മിർസ (18), ആര്യൻ ബിഷത്ത് (14), മുഹമ്മദ് നദീം (21*) എന്നിവർ സൂക്ഷ്മമായി ബറ്റേന്തിയതാണ് ഒമാന് വിജയം എളുപ്പമാക്കിയത്.സുമോവക്ക് വേണ്ടി സൗമാനി തിയാഇ രണ്ടും കാലബ് ജസ്മത്ത്,സൊമോൻ നാഷ്, ഡാനിയർ ബർജസ് ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഒമാന്റെ രണ്ടാം മത്സരം വെള്ളിയാഴ്ച പാപുവ ന്യൂ ഗിനിയക്കെതിരൊയാണ്. ആദ്യ മത്സരത്തിലെ വിജയം ഒമാന് സൂപ്പർ സിക്സ് റൗണ്ടിലേക്കുള്ള സാധ്യത സജീവമാക്കാനുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

