ട്വന്റി20 ലോകകപ്പ് യോഗ്യത: ഒമാന്‍ ഇന്ന് നിർണായക മത്സരം
text_fieldsഒമാൻ ടീം
മസ്കത്ത്: അമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് യോഗ്യതയുടെ നിർണായക മത്സരത്തിൽ ഒമാന്‍ തിങ്കളാഴ്ച ഫിലിപ്പീന്‍സിനെ നേരിടും. ഉച്ചക്ക് രണ്ടു മുതലാണ് മത്സരം. ഒമാന്‍ ഇന്ന് വിജയം കൂടിയേ തീരൂ. നാലാം സ്ഥാനത്താണ് ഫിലിപ്പീൻസ്. ഫിലിപ്പീന്‍സിനെ തോൽപ്പിക്കുകയും അതോടൊപ്പം നേപ്പാൾ -കാനഡ മത്സരത്തിെൻറ ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും ആതിഥേയരുടെ സെമിഫൈനൽ സാധ്യതകൾ.
ഗ്രൂപ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ ആതിഥേയർ പരാജയപ്പെട്ടിരുന്നു. മുൻനിര ബാറ്റ്സ്മാൻമാർ ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞതാണ് ഒമാന്‍ തിരിച്ചടിയായത്. എന്നാൽ, രണ്ടാം മത്സരത്തിൽ ക്യാപ്റ്റന്‍ സീഷാന്‍ മഖ്സൂദിെൻറ മികവിൽ കാനഡയെ ആതിഥേയർ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇൗ വിജയത്തിെൻറ ആത്മവിശ്വാസത്തിലാണ് ഒമാൻ തിങ്കളാഴ്ച കളത്തിലിറങ്ങുന്നത്. രണ്ട് പോയന്റുമായി ഗ്രൂപ് ബിയില്‍ മൂന്നാം സ്ഥാനത്താണ് ഒമാന്‍. മറ്റു മത്സരങ്ങളില്‍ യു.എ.ഇ ബഹ്റൈനുമായും അയര്‍ലന്‍ഡ് ജര്‍മനിയുമായും നേപ്പാള്‍ കാനഡയുമായും ഏറ്റുമുട്ടും.

