ട്വന്റി20 ലോകകപ്പ്; അഞ്ചു മാറ്റത്തോടെ ഒമാൻ
text_fieldsഒമാൻ ക്രിക്കറ്റ് ടീം
മസ്കത്ത്: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐ.സി.സി പുരുഷ ട്വന്റി 20 വേൾഡ് കപ്പിനായുള്ള ഒമാൻ ടീമിനെ പ്രഖ്യാപിച്ചു. ജിതേന്ദർ സിങ് ക്യാപ്റ്റനും വിക്കറ്റ് കീപ്പർ വിനായക് ശുക്ല വൈസ് ക്യാപ്റ്റനുമായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ദുലീപ് മെൻഡിസ് തന്നെയണ് പരിശീലകൻ. അതേസമയം, സീനിയർതാരം ആമിർ കലീം ടീമിൽനിന്ന് പുറത്തായി. കഴിഞ്ഞ ഏഷ്യാകപ്പിൽ മികച്ചപ്രകടനം പുറത്തെടുത്തിട്ടും താരത്തെ ടീമിലുപ്പെടുത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ഏഷ്യാകപ്പ് ടീമിൽനിന്ന് അഞ്ചു മാറ്റങ്ങളുമായാണ് ലോകകപ്പ് ടീം.
ഓൾ റൗണ്ടർമാരായി വസീം അലി, കരൺ സോനാവാലെ, ജയ് ഒഡെദ്ര എന്നിവരാണുള്ളത്. മറ്റു ടീമംഗങ്ങൾ: മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, ഹമ്മാദ് മിർസ, ഷാ ഫൈസൽ, നദീം ഖാൻ, സൂഫിയാൻ മഹ്മൂദ്, ഷഫീഖ് ജാൻ, ആഷിഖ് ഒഡേദര, ജിതൻ രാമാനന്ദി, ഹസ്നൈൻ അലി ഷാ. ആസ്ത്രേലിയ, ശ്രീലങ്ക, സിംബാബ്വെ, അയർലന്റ് എന്നീ ടീമുകൾ അടങ്ങിയ ബി ഗ്രൂപ്പിലാണ് ഒമാൻ. ഫെബ്രുവരി ഒമ്പതിന് കൊളംബോയിൽ സിംബബ് വെക്കെതിരെയാണ് ഒമന്റെ ആദ്യ മൽസരം. നാലാം തവണയാണ് ട്വന്റി 20 വേൾഡ് കപ്പിൽ ഒമാൻ സാന്നിധ്യമറിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

