Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്വ​ന്‍റി 20:...

ട്വ​ന്‍റി 20: ​പ​ര​മ്പ​​ര ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​ൻ ഇ​ന്നി​​​​​​​റങ്ങും

text_fields
bookmark_border
ട്വ​ന്‍റി 20: ​പ​ര​മ്പ​​ര ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​ൻ ഇ​ന്നി​​​​​​​റങ്ങും
cancel

മ​സ്ക​ത്ത്​: ന​മീ​ബി​യ​ക്കെ​തി​രെ​യു​ള്ള ട്വ​ന്‍റി20 പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​ൻ ഞാ​യ​റാ​ഴ്ച ഇ​റ​ങ്ങും.​അ​മീ​റാ​ത്ത്​ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ഉ​ച്ച​ക്ക്​ 2.30നാ​ണ്​ മ​ത്സ​രം. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​റ്റെ​ങ്കി​ലും പി​ന്നീ​ടു​ള്ള ര​ണ്ട് ക​ളി​ക​ളും വി​ജ​യി​ച്ച്​ ടീം ​ക​രു​ത്തു​​കാ​ട്ടി. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യോ​ട്​ 24 റ​ൺ​സി​നാ​ണ്​ ആ​തി​ഥേ​യ​​ർ പ​രാ​ജ​യ​പ്പെ​ട്ട​ത്. ന​മീ​ബി​യ ഉ​യ​ർ​ത്തി​യ 164 റ​ൺ​സി​ന്​ ഓ​പ​ണ​ർ ന​സീം ഖു​ഷി (34) മി​ക​ച്ച തു​ട​ക്ക​മാ​ണ്​ ഒ​മാ​ന്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, പി​ന്നീ​ട്​ വ​ന്ന ആ​ക്വി​ബ്​ ഇ​ല്യാ​സ്​ (24), മു​ഹ​മ്മ​ദ്​ ന​ദീം (30) എ​ന്നി​​വ​രൊ​​ഴി​ക്കെ കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കിയില്ല. എല്ലാ പ്ര​ശ്ന​ങ്ങളും പ​രി​ഹ​രി​ച്ചാ​യി​രി​ക്കും കോ​ച്ച്​ മെ​ൻ​ഡി​സ്​ ടീ​മി​നെ ഞാ​യ​റാ​ഴ്ച ഇ​റ​ക്കു​ക. ഈ ​വ​ർ​ഷം ​വെ​സ്റ്റി​ൻ​ഡീ​സി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യാ​ണ്​ ഇ​രു ടീ​മു​ക​ളും മ​ത്സ​ര​​ത്തെ കാ​ണു​ന്ന​ത്. പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ത്​ ടീ​മി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsTwenty20 MatchCricketSports News
News Summary - Twenty20: Oman will enter today
Next Story