Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചതുർരാഷ്ട്ര ട്വന്‍റി 20: വിജയ വഴിയിൽ ഒമാൻ

text_fields
bookmark_border
സൗദിയെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്
ചതുർരാഷ്ട്ര ട്വന്‍റി 20: വിജയ വഴിയിൽ ഒമാൻ
cancel

മസ്കത്ത്: ആമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ട്വന്‍റി 20 ഡെസേര്‍ട്ട് കപ്പ് ടൂർണമെന്‍റിൽ ഒമാന് ജയം. നാലാം മത്സരത്തിൽ സൗദിയെ ഏഴ് വിക്കറ്റിന് തകർത്താണ് ടീം വിജയവഴിയിൽ എത്തിയത്. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഒമാൻ സൗദിയെ 114 റണ്‍സിൽ എറിഞ്ഞിടുകയായിരുന്നു.

സൗദിക്കുവേണ്ടി കാശിഫ് സിദ്ദീഖ് 28ഉം ഇര്‍ശാദ് മുബശ്ശിര്‍ 21ഉം റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 12.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ശുഐബ് ഖാന്‍ (36), ജതീന്ദര്‍ സിങ് (35), എം. റഫീഉല്ല (24) എന്നിവരുടെ പ്രകടനമാണ് ഒമാനെ തുണച്ചത്.

ഒമാനുവേണ്ടി ക്യാപ്റ്റന്‍ സീശാന്‍ മഖ്‌സൂദ് രണ്ട് ഓവറില്‍ 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സന്ദീപ് ഗൗഡ്, മുഹമ്മദ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും എടുത്തു.

ശനിയാഴ്ച ബഹ്‌റൈനെതിരെയാണ് ടൂര്‍ണമെന്റിലെ ഒമാന്റെ അഞ്ചാം മത്സരം.

ഞായറാഴ്ച കാനഡയെയും നേരിടും. നാല് കളികളില്‍നിന്ന് അത്രയും പോയന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ഒമാന്‍. കൂടുതൽ പോയന്‍റ് നേടുന്ന രണ്ട് ടീമുകളാണ് കലാശക്കളിയിലേക്ക് യോഗ്യത നേടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story