Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം; 12 പ്രവാസികൾ അറസ്റ്റിൽ

text_fields
bookmark_border
അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം; 12 പ്രവാസികൾ അറസ്റ്റിൽ
cancel

മസ്കത്ത്: മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ച് അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ദുകത്ത് പിടികൂടി. കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ വിഭാഗം നടത്തിയ സമുദ്ര പട്രോളിങ്ങിനിടെയാണ് നടപടി.

കഴിഞ്ഞ ദിവസം ദുകത്ത് കടലിൽ നടത്തിയ പരിശോധനയിലാണ് വാണിജ്യ മത്സ്യബന്ധന ബോട്ട് അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 12 പ്രവാസി തൊഴിലാളികൾ ലൈസൻസില്ലാതെയാണ് മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു.

ഒമാനിലെ ജലജീവി വിഭവ നിയമത്തിലെയും മത്സ്യബന്ധന തൊഴിൽ നിയന്ത്രണങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് നിയമലംഘനം കണ്ടെത്തിയത്. പിടികൂടിയ ബോട്ട് ദുകം മത്സ്യബന്ധന തുറമുഖത്തേക്ക് മാറ്റി. അനധികൃത വലകളും പിടിച്ച മത്സ്യവും പിടിച്ചെടുത്തു. 12 പ്രവാസികളെ ഹൈമയിലെ താമസകേന്ദ്രത്തിലേക്ക് മാറ്റി. തുടർനടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണന്ന് അധികൃതർക്ക് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fishing using illegal nets; 12 expats arrested
Next Story