ടർബോ ഫാന്‍സ് ഷോയും വിജയാഘോഷവും
text_fieldsഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ടർബോ വിജയാഘോഷം
മസ്കത്ത്: ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ടർബോ ഫാന്‍സ് ഷോയും വിജയാഘോഷവും സംഘടിപ്പിച്ചു.
ഒമാന്‍ അവന്യൂസ് മാളില്‍ നടന്ന ഫാൻസ് ഷോയിൽ ആടുജീവിതത്തിൽ അഭിനയിച്ച ഒമാനി കലാകാരൻ ഡോ. ത്വാലിബ് അൽ ബലൂഷി മുഖ്യതിഥിയായി. 300ൽ പരം ആരാധകർ സംബന്ധിച്ചു. പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസ്, ഓപറേഷൻ ഹെഡ് ബിനോയ് സൈമൺ വർഗീസ്, ചിറ്റി ബാബുസുരേഷ്, നൗഷാദ്, റിയാസ് ബിനീഷ് എന്നിവർ ചടങ്ങിൽ അതിഥികളായി.
മമ്മൂട്ടി ഫാൻസ് സെക്രട്ടറി ആഷിക്, പ്രസിഡന്റ് ഗഫൂർ പ്രവർത്തകരായ അജിത് സൈൻ, ജേക്കബ് തോമസ്, അഫ്ക്കർ മിസാജ് , വിശ്വാസ്, അനീഷ് സലിം, ഷഫീഖ്,ഹാഷിം എന്നിവർ ഫാൻസ് ഷോയ്ക്ക് നേതൃത്വം നൽകി.
ലൈബു, ഹുമൈസ്, ഒമാൻ മല്ലു, സന്ധ്യ, ശാലിനി രമേശ്, ദീപമാല, ഫസ്ന,അൻസാർ കരുനാഗപ്പള്ളി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

