തുംറൈത്ത് ഇന്ത്യൻ സ്കൂൾ കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ
text_fieldsതുംറൈത്ത് ഇന്ത്യൻ സ്കൂൾ കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ ചടങ്ങിൽനിന്ന്
തുംറൈത്ത്: ഇന്ത്യൻ സ്കൂൾ തുംറൈത്തിൽനിന്നും ഈ വർഷം കിന്റർഗാർട്ടൻ പൂർത്തിയാക്കിയ കുരുന്നുകൾക്കുള്ള ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റ് വിതരണം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് അതിഥിയായി. സ്കൂൾ ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികളായ ഡോ. പ്രവീൺ ഹട്ടി, അബൂബക്കർ കോയ, മുൻ പ്രിൻസിപ്പൽ ഗീത ശർമ, സബ് കമ്മിറ്റിയംഗങ്ങളായ അബ്ദുൽ സലാം, ബിനു പിള്ള, ഷജീർ ഖാൻ എന്നിവർ സംബന്ധിച്ചു. പി.പി. റുബീന സ്വാഗതവും സി.എസ്. അനീഷ നന്ദിയും പറഞ്ഞു.

