വാഹന ട്രാക്കിങ് സംവിധാനം:നഗരസഭയുടെചെലവ് ചുരുക്കി
text_fieldsമസ്കത്ത്: മസ്കത്ത് നഗരസഭ തങ്ങളുടെ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ട്രാക്കിങ് സംവിധാ നം ചെലവ് ചുരുക്കാൻ സഹായകമായി. അതോടൊപ്പം വാഹനങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിനും സഹായകമായതായി മുനിസിപ്പാലിറ്റി അറിയിച്ചു. വാഹനങ്ങളുടെ അനാവശ്യ ഒാട്ടം ഒഴിവാക്കാനും ഒാടുന്ന ദൂരം കുറക്കാനും ആദ്യ ഘട്ടത്തിൽതന്നെ സംവിധാനം വഴി കഴിഞ്ഞിരുന്നു. 2014ലാണ് സംവിധാനം നടപ്പാക്കിയത്. ഒന്നാം ഘട്ടത്തിൽ നഗരസഭയിലെ 332 വാഹനങ്ങളിലാണ് ഇത് നടപ്പാക്കിയത്. ഇതിൽ 105 എണ്ണം ഹെവി വാഹനങ്ങളും 227 എണ്ണം ചെറിയ വാഹനങ്ങളുമാണ്. മൂന്നു വർഷക്കാലത്തേക്കായിരുന്നു പദ്ധതിയുടെ കരാർ. മികച്ച ഫലം കണ്ടതിനാൽ രണ്ടു വർഷേത്തക്കുകൂടി ദീർഘിപ്പിക്കുകയായിരുന്നു.
രണ്ടാം ഘട്ടത്തിൽ 145 ഹെവി വാഹനങ്ങളിലും 187 െചറിയ വാഹനങ്ങളിലും പദ്ധതി നടപ്പിലാക്കി. ഇത് നടപ്പാക്കിയതോടെ വാഹനാപകടം കുറഞ്ഞതായും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ചലനം നിരീക്ഷിക്കാനും എവിടെയാണുള്ളതെന്ന് കണ്ടെത്താനും അധികൃതർക്ക് കഴിഞ്ഞു. ജി.പി.ആർ.എസ് നെറ്റ്വർക്ക് സമ്പ്രദായം ഉപയോഗപ്പെടുത്തി വാഹനം പോവുന്ന വഴികൾ കണ്ടെത്താനും അധികൃതർക്ക് കഴിഞ്ഞു.
വാഹനം ഒാടിയ വഴികളും സമയവും ശേഖരിച്ചുവെക്കാനും ഇതുവഴി സാധിക്കും. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും മെയ്ൻറനൻസ് ചെലവുകൾ കുറക്കാനും എണ്ണ ഉപയോഗം കുറക്കാനും വാഹനം മോഷ്ടാക്കളിൽനിന്ന് സംരക്ഷിക്കാനും ട്രാക്കിങ് സംവിധാനത്തിന് കഴിയുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
