സലാല പാതയിൽ മൂന്ന് ട്രക്കുകൾ മറിഞ്ഞു
text_fieldsസലാല പാതയിൽ അഖബത്ത് അൽ യാസ്മിനിലെ ഇറക്കത്തിൽ അപകടത്തിൽപെട്ട വാഹനങ്ങളും അതേതുടർന്നുണ്ടായ ഗതാഗതക്കുരുക്കും. ആർ.ഒ.പി പങ്കുവെച്ച ചിത്രം
മസ്കത്ത്: സലാലയിലേക്കുള്ള പ്രധാന പാതയിൽ മൂന്ന് ട്രക്കുകൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ഗതാഗതക്കുരുക്ക്. ദോഫാർ ഗവർണറേറ്റിലെ അഖബത്ത് അൽ യാസ്മിനിലെ കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് സലാല ഭാഗത്തേക്കുള്ള റോഡിൽ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.
വിവരമറിഞ്ഞ് ട്രാഫിക് പൊലീസും സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി റോഡ് സുഗമമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി ട്രാഫിക് വിഭാഗം കർശന നിർദേശം നൽകി. റോഡുകളിലെ ഇറക്കങ്ങളിൽ വേഗത പരിമിതപ്പെടുത്താനും കൃത്യമായ ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ പാലിക്കാനും അധികൃതർ ഡ്രൈവർമാരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

