Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്ജിദുൽ അഖ്സയിലേക്ക് അതിക്രമിച്ചു കയറൽ; ഒമാൻ അപലപിച്ചു
text_fieldsbookmark_border
മസ്കത്ത്: മസ്ജിദുൽ അഖ്സയുടെ മുറ്റത്ത് അതിക്രമിച്ചു കയറിയ തീവ്ര ഇസ്രായേൽ ഉദ്യോഗസ്ഥരുടെ നടപടിയിൽ ഒമാന്‍ അപലപിച്ചു. അധിനിവേശ സേനയുടെ സംരക്ഷണത്താൽ നടത്തുന്ന ഈ നിയമവിരുദ്ധ നടപടി മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

