Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രകൾ റദ്ദാക്കി; മസ്‌കത്തിലെ ട്രാവൽ ഏജൻസിക്ക് ഒരു വർഷത്തെ വിലക്ക്

text_fields
bookmark_border
യാത്രകൾ റദ്ദാക്കി; മസ്‌കത്തിലെ ട്രാവൽ ഏജൻസിക്ക് ഒരു വർഷത്തെ വിലക്ക്
cancel

മസ്‌കത്ത്: വിദേശയാത്രാ പാക്കേജുകൾ നടപ്പാക്കാതെ യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയുടെ പ്രവർത്തനം ഒരു വർഷത്തേക്ക് വിലക്കി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഏജൻസി പ്രതിനിധിക്ക് മൂന്ന് മാസം തടവും 900 ഒമാനി റിയാൽ പിഴയും വിധിച്ചു. മൂന്ന് ഉപഭോക്താക്കൾ നൽകിയ പരാതികളിലാണ് നടപടി.വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ എന്നിവ ഉൾപ്പെടുന്ന പാക്കേജുകളാണ് ഉപഭോക്താക്കൾ ഏജൻസിയുമായി കരാറിലേർപ്പെട്ട് ബുക്ക് ചെയ്തത്. എന്നാൽ, കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകാതെ സ്ഥാപനം യാത്രകൾ റദ്ദാക്കുകയായിരുന്നു.സേവനം കൃത്യമായും അതിന്റെ സ്വഭാവത്തിന് അനുസൃതമായും നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിനാണ് സ്ഥാപനത്തെയും പ്രതിനിധിയെയും കോടതി ശിക്ഷിച്ചത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - യാത്രകൾ റദ്ദാക്കി; മസ്‌കത്തിലെ ട്രാവൽ ഏജൻസിക്ക് ഒരു വർഷത്തെ വിലക്ക്
Next Story