സോഹാർ വിമാനത്താവളത്തോട് യാത്രക്കാർക്ക് പ്രിയമേറുന്നു
text_fieldsറഫീഖ് പറമ്പത്ത്
സോഹാർ: ആകാശയാത്രാവിലക്ക് പിൻവലിച്ചതോടെ സോഹാർ എയർപോർട്ട് വീണ്ടും സജീവമായി. ബാത്തിന, ബുറൈമി മേഖലയിലുള്ളവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാൻ പറ്റിയ ഇടമായിരിക്കുകയാണ് സോഹാർ എയർപോർട്ട്. സോഹാറിൽനിന്ന് ഷാർജ വഴി കേരളത്തിലെ കണ്ണൂർ ഒഴികെ മൂന്നു വിമാനത്താവളങ്ങളിലേക്ക് എയർ അറേബ്യ ദിവസം ഓരോ സർവിസ് വീതം നടത്തുന്നു.
ഒമാനിൽനിന്ന് ഷാർജയിലേക്ക് പറക്കുന്ന വിമാനം അവിടെനിന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നു. മസ്കത്തിൽനിന്നും കേരളത്തിലേക്ക് മറ്റു വിമാനക്കമ്പനികൾ ഈടാക്കുന്ന ടിക്കറ്റ് ചാർജിൽ ചെറിയ കുറവ് മാത്രമേ ഉള്ളൂ. എന്നാൽ, തിരിച്ച് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് സോഹാർ എയർപോർട്ടിലേക്കുള്ള ചാർജിൽ 50 റിയാലിനടുത്ത് കുറവുണ്ട്.
ഒക്ടോബർ 20നുശേഷം കോഴിക്കോടുനിന്ന് സോഹാറിലേക്ക് 130 റിയാലാണ് ടിക്കറ്റ് നിരക്ക്. അതുതന്നെ മസ്കത്ത് എയർപോർട്ടിലേക്ക് നേരിട്ട് ൈഫ്ലറ്റിന് 200 റിയാലാണ് ചാർജ്.
കുടുംബവുമായി യാത്രചെയ്യുന്നവർക്ക് ഇപ്പോഴത്തെ കൂടിയ ടിക്കറ്റ് നിരക്കിൽ ചില്ലറ ആശ്വാസം കൂടിയാണ് ഈ മേഖലയിലേക്കുള്ള യാത്ര. ബാത്തിന മേഖലയിലുള്ളവർക്ക് വീട്ടിലെത്താൻ ദൂരം കുറവായതിനാലാണ് എയർപോർട്ട് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത്. ഷാർജയിൽ ട്രാൻസിറ്റ് ടൈം രണ്ടു മുതൽ അഞ്ചു മണിക്കൂർവരെ ചിലപ്പോൾ ചെലവഴിക്കേണ്ടിവരും.
കഴിഞ്ഞ ദിവസം സൊഹാറിൽ ഷാർജവഴി വന്ന തലശ്ശേരി സ്വദേശി മഷൂദ് പറയുന്നത് ഒമാൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് സോഹാറിലേക്ക് ടാക്സിയിൽ എത്താൻ രണ്ടര മണിക്കൂറെങ്കിലും വേണം.
ആ സമയം മാത്രമേ ഷാർജയിൽ ചെലവഴിച്ചുള്ളൂ. മസ്കത്തിൽനിന്ന് സോഹാറിൽ എത്താനുള്ള ടാക്സി ചാർജ് കൂടി കണക്കുകൂട്ടുമ്പോൾ ഈ പ്രദേശത്തുള്ളവർക്ക് എളുപ്പവും ആദായകരവുമാണ് ഈ എയർപോർട്ട്. നിലവിൽ ദിവസം ഒരു സർവിസാണ് എയർ അറേബ്യ നടത്തുന്നത്. നിരവധി ഇന്ത്യക്കാർ ജോലിചെയ്യുന്ന സോഹാർ, ഫലജ്, പോർട്ട്, ലിവ, ബുറൈമി എന്നിവിടങ്ങളിലുള്ളവർക്ക് നാട്ടിലെത്താൻ എളുപ്പവും സൗകര്യവും സോഹാർ എയർപോർട്ടാണ്. നിലവിൽ എയർ ബബ്ൾ കരാർ നിലനിൽക്കുകയാണ്.
ഈ മാസം, അവസാനത്തോടെ കരാർ ഉപാധികളോടെ പുതുക്കുകയോ മറ്റു വിമാനക്കമ്പനികൾക്ക് ഈ മേഖലയിൽ പറക്കാൻ അനുമതി ലഭിക്കുകയോ ചെയ്യും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ.
വിമാനത്താവള യാത്രക്കാരുടെ എണ്ണത്തിൽ 48.1 ശതമാനത്തിെൻറ ഇടിവ്
മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങൾ രണ്ടു ദശലക്ഷം ആളുകൾ ഉപയോഗിച്ചു. 2021 ജനുവരി ഒന്നു മുതൽ ജൂലൈ അവസാനം വരെയുള്ള കണക്കാണിത്. എന്നാൽ, മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുേമ്പാൾ 48.1 ശതമാനത്തിെൻറ കുറവാണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിെൻറ കണക്കുകൾ സൂചിപ്പിക്കുന്നു. ഇക്കാലയളവിൽ 18,802 ആഭ്യന്തര-അന്താരാഷ്ട്ര സർവിസുകളാണ് ആകെ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
