Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിലെ പ്രവാസികളുടെ...

സലാലയിലെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി ; ഇൻഡിഗോ അധികൃതരുമായി കൂടിക്കാഴ്ച നടത്തി ലീഡേഴ്സ് ഫോറം

text_fields
bookmark_border
സലാലയിലെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി ; ഇൻഡിഗോ അധികൃതരുമായി കൂടിക്കാഴ്ച നടത്തി ലീഡേഴ്സ് ഫോറം
cancel

സലാല: സലാലയിൽ നിന്നുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുമായി, സംഘടനകളുടെ പൊതുവേദിയായ ലീഡേഴ്സ് ഫോറം പ്രതിനിധികൾ ഇൻഡിഗോ ഒമാൻ കൺട്രി ഹെഡ് പ്രേം കൊലഗോയുമായി കൂടിക്കാഴ്ച നടത്തി.

ആർട്സ് ഓഫ് സ്പൈസസ് റെസ്റ്റോറന്റിൽ നടന്ന ചർച്ചയിൽ ഡോ.കെ. സനാതനനും സബ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.

സലാലയിൽ നിന്നുള്ള യാത്രക്കാർ നേരിടുന്ന വിവിധ യാത്രാ പ്രശ്നങ്ങൾ വിശദമായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സമീപ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും, കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത്, സലാലയിൽ നിന്ന് ആഴ്ചയിൽ കുറഞ്ഞത് രണ്ട് സർവീസുകളെങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചു.

യാത്രക്കാരുടെ ആവശ്യങ്ങളും നിർദേശങ്ങളും കമ്പനി അധികൃതരുമായി ചർച്ച ചെയ്യുമെന്നും സലാലയ്ക്ക് ആവശ്യമായ എല്ലാ സഹകരണങ്ങളും നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ ലീഡേഴ്സ് ഫോറം നിയോഗിച്ച സബ് കമ്മിറ്റിയംഗങ്ങളായ ഡോ: കെ. സനാതനൻ ,റസ്സൽ മുഹമ്മദ് , ⁠ഡോ. അബൂബക്കർ സിദ്ധിക്ക് ,സി. വി.സുദർശനൻ , ⁠കെ .സൈനുദ്ദീൻ, സണ്ണി ജേക്കബ് , ⁠ഷിജു ശശിധരൻ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Travel crisis for expatriates in Salalah; Leaders Forum meets with IndiGo officials
Next Story