വാദി അൽഷാബിലേക്ക് യാത്രവിലക്ക്
text_fieldsവാദി അൽഷാബ്
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി അൽഷാബിലേക്കുള്ള യാത്രകളും സന്ദർശനങ്ങളും ഒഴിവാക്കണമെന്ന് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ മാസം 31വരെയാണ് ഇവിടത്തെ സന്ദർശനം വിലക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. താഴ്ന്ന പ്രദേശങ്ങളിലടക്കമുള്ള സ്ഥലങ്ങളിൽ നിലവിൽ വാദികൾ നിറഞ്ഞൊഴുകുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ കിട്ടിയത് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലാണ്. മൂന്ന് ദിവസങ്ങളിലായി സൂറിൽ 215 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മസ്കത്ത് ഗവർണറേറ്റിഖെ ഖുറിയാത്ത് 170 മി.മീ മസ്കത്ത് വിലായത്ത് 100 മി.മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. വടക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു അലി 94, മസ്കത്ത് ഗവർണറേറ്റിലെ മത്ര 68, വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദിമാ വത്തയാൻ 52, വാദി ബാനി ഖാലിദ് 33, തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ 31, മസ്കത്ത് ഗവർണറേറ്റിലെ അമീറാത്തിൽ 27 മില്ലിമീറ്റർ മഴയും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

