Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്രാ​വ​ൽ ആ​ൻ​ഡ്...

ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം സ്ഥാ​പ​നം സി.​പി.​എ താ​ൽ​ക്കാ​ലി​ക​മാ​യി പൂ​ട്ടി

text_fields
bookmark_border
Travel and Tourism Organization CPA  Temporarily closed
cancel
camera_alt

ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം സ്ഥാ​പ​നം സി.​പി.​എ

താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ന്നു

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​​റേ​റ്റി​ൽ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം സ്ഥാ​പ​നം ഉ​പ​ഭോ​ക്​​തൃ​സം​ര​ക്ഷ​ണ ​അ​തോ​റി​റ്റി (സി.​പി.​എ) താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. ജു​ഡീ​ഷ്യ​ൽ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. സു​താ​ര്യ​ത, വി​ശ്വാ​സ്യ​ത, വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലെ പ​രാ​ജ​യം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്ഥാ​പ​ന​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

യാ​ത്ര​ക്കാ​യി ബു​ക്ക്​ ചെ​യ്തി​രു​ന്ന പ​ല ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ന​ൽ​കി​യ ടി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണെ​ന്നും റി​സ​ർ​വേ​ഷ​നു​ക​ൾ യ​ഥാ​ർ​ഥ​മ​ല്ലെ​ന്നും സി.​പി.​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. വി​സ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ലും ക​രാ​റു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും സ്ഥാ​പ​നം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ങ്ങ​നെ നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ്​ സി.​പി.​എ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഈ ​വി​ഷ​യം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്തു. ഇ​​തേ​തു​ട​ർ​ന്നാ​ണ്​ സ്ഥാ​പ​നം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടാ​നും നി​ല​വി​ലു​ള്ള നി​യ​മ​പ​ര​മാ​യ കേ​സു​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ജു​ഡീ​ഷ്യ​ൽ തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel and TourismOmanCPA Temporarily Closed
News Summary - Travel and Tourism Establishment CPA Temporarily Closed
Next Story