ഗതാഗതമന്ത്രി ശർഖിയ എക്സ്പ്രസ്വേ പദ്ധതി സ്ഥലം സന്ദർശിച്ചു
text_fieldsഗതാഗത വാർത്താവിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രി ശർഖിയ എക്സ്പ്രസ്വേ പദ്ധതിസ്ഥലം സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഗതാഗത വാർത്താവിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രി എൻജിനീയർ സൈദ് ബിൻ ഹമൂദ് അൽ മഅ്വാലി ശർഖിയ എക്സ്പ്രസ്വേ പദ്ധതി സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. സെക്കൻറ് ഫേസിലെ രണ്ടാം ഘട്ട നിർമാണ സ്ഥലവും അനുബന്ധ സ്ഥലങ്ങളുമാണ് സന്ദർശിച്ചത്.
സൂർ വ്യവസായ നഗരത്തിന് തുറമുഖം നിർമിക്കുന്നത് സംബന്ധിച്ച നിർദേശം മന്ത്രി മുന്നോട്ടുവെച്ചു. ട്രാൻസ്പോർട്ട് വിഭാഗം അണ്ടർ സെക്രട്ടറി, തെക്കൻ ശർഖിയ ഗവർണർ അടക്കമുള്ളവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. അൽ കാമിൽ അൽ വാഫിക്കും സൂറിനുമിടയിലുള്ള 40 കിലോമീറ്റർ സ്ഥലത്തെ നിർമാണമാണ് വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

