Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗതാഗതം,...

ഗതാഗതം, ലോജിസ്റ്റിക്‌സ്: സഹകരണം വർധിപ്പിക്കാൻ ഒമാനും ഇറാനും

text_fields
bookmark_border
ഗതാഗതം, ലോജിസ്റ്റിക്‌സ്: സഹകരണം വർധിപ്പിക്കാൻ ഒമാനും ഇറാനും
cancel
camera_alt

ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക്‌​സ്​ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മാ​ൻ-​ഇ​റാ​ൻ അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തു​ന്നു

മ​സ​ക​ത്ത്: ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക്‌​സ്​ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മാ​നും ഇ​റാ​നും ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​​​​ങ്കേ​തി​ക ​ മ​ന്ത്രി എ​ൻ​ജി​നി​യ​ർ സ​ഈ​ദ്​ ഹ​മൂ​ദ് അ​ൽ മ​വാ​ലി, ഇ​റാ​ൻ റോ​ഡ്‌ ആ​ൻ​ഡ് ന​ഗ​ര​വി​ക​സ​ന മ​ന്ത്രി മെ​ഹ​ർ​ദാ​ദ് ബ​സ​ർ​പാ​ഷ്​ എ​ന്ന​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ഹ്‌​റാ​നി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ത്.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​വ​ലോ​ക​നം ചെ​യ്യു​ക​യും ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക്‌​സ്, വ്യോ​മ​യാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

സ​മു​ദ്ര, വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ലും ലോ​ജി​സ്റ്റി​ക്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലും ല​ഭ്യ​മാ​യ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​രു​പ​ക്ഷ​വും ഊ​ന്നി​പ്പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ളെ​യും കൂ​ടു​ത​ൽ ഷി​പ്പി​ങ്​ ലൈ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം നി​ക്ഷേ​പ​ത്തി​നും ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് ഒ​മാ​ൻ, ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​യോ​ജ​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​കാ​ട്ടി. യോ​ഗ​ത്തി​ൽ ഇ​രു വി​ഭാ​ഗ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TransportlogisticsOman
News Summary - Transport and logistics: Oman and Iran to boost cooperation
Next Story