ഫിസിഷ്യന്മാർക്ക് എസ്.ക്യുവിൽ പരിശീലന പരിപാടികളൊരുക്കും
text_fieldsഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡും സുൽത്താൻ ഖാബൂസ് സർവകലാശാലയും സഹകരണ കരാറിൽ ഒപ്പിടുന്നു
മസ്കത്ത്: വിവിധ മെഡിക്കൽ സ്പെഷാലിറ്റികളിൽ ഫെലോഷിപ് പ്രോഗ്രാമുകൾ (പരിശീലന പരിപാടികൾ) ആരംഭിക്കാൻ ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡും (ഒ.എം.എസ്.ബി) സുൽത്താൻ ഖാബൂസ് സർവകലാശാലയും (എസ്.ക്യു) സഹകരണ കരാറിൽ ഒപ്പുവച്ചു. ഒ.എം.എസ്.ബി സി.ഇ.ഒ ഡോ.ഹിലാൽ ബിൻ അലി അൽ സബ്തി, എസ്.ക്യു വൈസ് ചാൻസലർ സയ്യിദ് ഡോ. ഫഹദ് അൽ ജുലന്ദ അൽ സഈദ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ഒ.എം.എസ്.ബിയുടെ നിർദിഷ്ട മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ഫെലോഷിപ് പ്രോഗ്രാമുകൾ ഒരുക്കും. ഒമാനി ഫിസിഷ്യന്മാരെ പരിശീലിപ്പിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും കരാർ ലക്ഷ്യമിടുന്നുണ്ട്. മെഡിക്കൽ പരിശീലനം നൽകുന്നതിന് ഒ.എം.എസ്.ബി അംഗീകരിച്ച പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് എസ്.ക്യു. നൂതന മെഡിക്കൽ വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശീലന പരിപാടികൾ നടത്തുന്നത്.

