അൽ അൻസബ് –അൽ ജിഫ്നൈൻ റോഡ് പ്രവൃത്തി: അൽ അവാബിയിൽ ഗതാഗതം തിരിച്ചുവിടും
text_fieldsമസ്കത്ത്: അൽ അൻസബ് –അൽ ജിഫ്നൈൻ റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി അൽ അവാബിയിൽ താൽക്കാലികമായി ഗതാഗതം തിരിച്ചുവിടുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ ഗതാഗത ക്രമീകരണം ഞായറാഴ്ച വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വന്നു.
റോഡ് വീതികൂട്ടുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ, വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ നിർദിഷ്ട സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സൂചനകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

