ഗതാഗതം തടസ്സപ്പെടുത്തൽ; നടപടിയുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ഗതാഗതം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരൂകൂട്ടം ആളുകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ കാമിൽ അൽ വാഫി വിലായത്തിലാണ് സംഭവം. പൊതുസദാചരം വ്രണപ്പെടുത്തുന്ന തരത്തിൽ പെരുമാറിയ ഒരുകൂട്ടം ആളുകൾക്കെതിരൊയണ് നടപടി എടുത്തിരിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഒമാനി സമൂഹത്തിന്റെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായ പെരുമാറ്റമാണ് സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

