സലാല സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം
text_fieldsസലാല സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് റോഡ്
സലാല: ദോഫാര്‍ മുനിസിപ്പാലിറ്റിക്ക് കീഴിൽ റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് സലാല സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റിൽ 15 ദിവസത്തേക്ക് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പ്രവൃത്തികള്‍ നടക്കുന്നതിനായാണ് ഈ ക്രമീകരണം ഏർപ്പെടുത്തുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ പുതിയ ഗതാഗത ക്രമീകരണം പ്രാബല്യത്തില്‍വരും. ഫെബ്രുവരി 27വരെ നിയന്ത്രണം തുടരും.
പുതിയ ക്രമീകരണപ്രകാരം, കിഴക്കുഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ അബ്ദുല്ല അല്‍ തുഹാമി പള്ളിക്കുശേഷം നിശ്ചയിച്ചിട്ടുള്ള ഡൈവേർഷൻ മാർഗം ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറുഭാഗത്തുനിന്ന് ദഹാരിസ് മേഖലയിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് അല്‍ ഹുസ്ന് റൗണ്ട് എബൗട്ടിന് ശേഷമുള്ള റോഡുവഴി കടല്ത്തീരഭാഗത്തേക്ക് തിരിഞ്ഞ് യാത്ര തുടരാം. യാത്രക്കാരെ സഹായിക്കുന്നതിനായി സൂചനഫലകങ്ങളും മാര്‍ഗങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിയന്ത്രണ കാലയളവില്‍ എല്ലാ വാഹനയാത്രികരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്കുന്ന ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

