ഗതാഗത കുരുക്കിനെ കുറിച്ച് മുന്നറിയിപ്പ് : ആർ.ഒ.പി വെബ്സൈറ്റിൽ സംവിധാനം വരുന്നു
text_fieldsമസ്കത്ത്: റോഡുകളിൽ അപകടത്തെ തുടർന്നുണ്ടാകുന്ന ഗതാഗത കുരുക്കുകളെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ വഴിയൊരുങ്ങുന്നു. റോയൽ ഒമാൻ പൊലീസിെൻറ നവീകരിച്ച വെബ്സൈറ്റിലാകും ഇൗ സംവിധാനം ഒരുക്കുക. മുന്നറിയിപ്പ് ലഭിക്കുന്നത് വഴി ബദൽറോഡുകളെ ആശ്രയിക്കാൻ യാത്രക്കാർക്ക് കഴിയും.
സമീപത്തുള്ള വിവിധ ആർ.ഒ.പി വിഭാഗങ്ങളുടെ ഒാഫിസുകൾ, ലഭ്യമാകുന്ന സേവനങ്ങൾ എന്നിവയെ കുറിച്ച വിവരങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് ആർ.ഒ.പി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
അപകടങ്ങളെ തുടർന്ന് പലപ്പോഴും കിലോമീറ്ററുകൾ നീളുന്ന ഗതാഗത കുരുക്കുകൾ ഉണ്ടാകാറുണ്ട്. സമയ നഷ്ടത്തിനും ജോലിക്ക് എത്തുന്നത് വൈകുന്നതുമടക്കം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുന്നത്. റോഡും അപകടം നടന്ന സ്ഥലവും കൃത്യമായി വെബ്സൈറ്റിൽ നൽകുന്ന മാപ്പിൽ രേഖപ്പെടുത്തിയിരിക്കും. ഇതുവഴി യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ തേടാൻ അവസരം ലഭിക്കും. പൊലീസിന് രക്ഷാപ്രവർത്തനം നടത്താനും റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും ഇത് ഏറെ സൗകര്യപ്രദമാകും. ഇതോടൊപ്പം, വെബ്സൈറ്റുമായി ബന്ധിപ്പിച്ച് ട്വിറ്റർ ഫീഡുകൾ ഏർപ്പെടുത്താനും പദ്ധതിയുണ്ട്.
പൊതുജനങ്ങളുമായി ആശയങ്ങൾ കൈമാറുന്നതിന് പൊലീസ് ട്വിറ്റർ ആണ് ഉപയോഗിക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാത്ത നിരവധി പേരുണ്ട്. ഇത്തരക്കാർക്ക് സഹായമേകുന്നതിനായി വെബ്സൈറ്റിൽ ട്വിറ്റർ പേജ് കൂട്ടിചേർക്കാനാണ് പദ്ധതി. ആർ.ഒ.പിയുടെ ട്രാഫിക്, കസ്റ്റംസ്, സിവിൽ സ്റ്റാറ്റസ്, പാസ്പോർട്സ് ആൻഡ് റസിഡൻറ് ഒാഫിസുകൾ എവിടെയാണ് എന്നത് അടക്കം വിവരങ്ങളും വെബ്സൈറ്റ് വഴി ലഭ്യമാക്കും. ഒാരോരുത്തർക്കും തങ്ങൾക്ക് സമീപമുള്ള ഒാഫിസുകൾ എവിടെയെന്ന് അറിയാൻ കഴിയും. ഇവിടെയെല്ലാം ലഭിക്കുന്ന സേവനങ്ങളെ കുറിച്ച അറിവും വെബ്സൈറ്റിൽനിന്ന് അറിയാനാകും. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്, െഎപാഡ്, നോട്ട്ബുക്ക്, ടാബ്ലെറ്റ് തുടങ്ങി വിവിധ തരം ഉപകരണങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ നവീകരിച്ച വെബ്സൈറ്റിനെ മാറ്റിയെടുക്കുന്നതിനുള്ള നടപടികളും നടന്നുവരുകയാണെന്ന് ആർ.ഒ.പി പ്രതിനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
