Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖസബിൽ പരമ്പരാഗത വള്ളം...

ഖസബിൽ പരമ്പരാഗത വള്ളം കളി മത്സരത്തിന് തുടക്കം

text_fields
bookmark_border
ഖസബിൽ പരമ്പരാഗത വള്ളം കളി മത്സരത്തിന് തുടക്കം
cancel
camera_alt

മു​സ​ന്ദം ഖ​സ​ബ് വി​ലാ​യ​ത്തി​ലെ ഖോ​ർ ഖാ​ദി​യി​ൽ ന​ട​ന്ന പ​ര​മ്പ​രാ​ഗ​ത വ​ള്ളം ക​ളി മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഖ​സ​ബ്: മു​സ​ന്ദം ഖ​സ​ബ് വി​ലാ​യ​ത്തി​ലെ ഖോ​ർ ഖാ​ദി​യി​ൽ പ​ര​മ്പ​രാ​ഗ​ത വ​ള്ളംക​ളി മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് തു​ട​ക്ക​മാ​യി. വി​ന്റ​ർ മു​സ​ന്ദം സീ​സ​ണി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​സ​ന്ദം ഗ​വ​ർ​ണ​ർ സ​യ്യി​ദ് ഇ​ബ്രാ​ഹിം സ​ഈ​ദ് അ​ൽ ബു​സൈ​ദി ര​ക്ഷാ​ധി​കാ​രി​യാ​യി.

പ്രാ​ദേ​ശി​ക ടീ​മു​ക​ളു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ര​ങ്ങേ​റി​യ​താ​യി ‘വി​ന്റ​ർ മു​സ​ന്ദം’ സീ​സ​ണി​ലെ പ​രി​പാ​ടി-​പ്രോ​ഗ്രാം സ​മി​തി അം​ഗ​വും ഖ​സ​ബ് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​റു​മാ​യ ഹ​മ​ദ് ബി​ൻ ഇ​ബ്രാ​ഹിം അ​ൽ-​ഷെ​ഹ്ഹി പ​റ​ഞ്ഞു.

ജ​ല​കാ​യി​ക വി​നോ​ദ​ങ്ങ​ളോ​ടു​ള്ള മു​സ​ന്ദ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ഴ​ത്തി​ലു​ള്ള ഇ​ഷ്ട​വും ദീ​ർ​ഘ​കാ​ല സ​മു​ദ്ര​പാ​ര​മ്പ​ര്യ​ത്തോ​ടു​ള്ള അ​ടു​ത്ത ബ​ന്ധ​വും മ​ൽ​സ​ര പ​ങ്കാ​ളി​ത്തം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​മാ​ന്റെ സ​മു​ദ്ര​പാ​ര​മ്പ​ര്യ​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും പ​ര​മ്പ​രാ​ഗ​ത തു​ഴ​ച്ചി​ൽ കാ​യി​ക ഇ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടൊ​പ്പം, മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്റെ അ​തു​ല്യ​മാ​യ തീ​ര​ദേ​ശ സൗ​ന്ദ​ര്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര-​കാ​യി​ക ല​ക്ഷ്യ​സ്ഥാ​ന​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യു​മാ​ണ് മ​ത്സ​ര​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. വി​ജ​യി​ക​ളെ മു​സ​ന്ദം ഗ​വ​ർ​ണ​ർ ആ​ദ​രി​ച്ചു. മു​സ​ന്ദം വി​ന്റ​ർ സീ​സ​ണി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ പ​ര​മ്പ​രാ​ഗ​ത വ​ള്ളം​ക​ളി മ​ത്സ​രം കാ​ണു​ന്ന​ത​ജ​നൊ​പ്പം മു​സ​ന്ദ​ത്തി​ന്റെ പ്ര​കൃ​തി ഭം​ഗി​യും പൈ​തൃ​ക​വും അ​നു​ഭ​വി​ക്കാ​ൻ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ എ​ത്താ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBoat racinggulf news malayalamKhasab
News Summary - Traditional boat racing competition begins in Khasab
Next Story